അബുദാബി: ചൂടിന് ആശ്വാസമേകി യുഎഇയിൽ മഴയെത്തി. യുഎഇയുടെ പലഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. ദുബായിലെ അൽ മർമൂമ്, ദെയ്റ, അൽ ഖുദ്ര, അൽ ബരാരി, എമിറേറ്റ്സ് റോഡ് എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി....
ദമാം: ‘കുടുംബം പട്ടിണിയിലാണ്, മക്കളെ ഓര്‍ത്ത് ദയവായി ഒന്ന് വന്ന് കാണണം, തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായെങ്കില്‍ പൊറുക്കണം”- സൗദിയില്‍ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ഇന്ത്യക്കാരിയുടെ കണ്ണീരണിയിക്കുന്ന വീഡിയോ വൈറലായെങ്കിലും മുഖംകൊടുക്കാതെ തിരിച്ചയച്ച് ഇന്ത്യന്‍ പ്രവാസി. ഭര്‍ത്താവ്...
എടപ്പാൾ: പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ സമ്മാനം നേടി പ്രവാസി മലയാളി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ഏറ്റവും പുതിയ തെരഞ്ഞെടുപ്പിൽ ആണ് മലയാളി സമ്മാനം സ്വന്തമാക്കിയിരിക്കുന്നത്. 10 ലക്ഷം ഡോളര്‍...
ദുബായ്: വേനലവധിക്കാലത്തെ തിരക്ക് അവസാനിച്ചതോടെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാക്കൂലി 30 ശതമാനം കുറഞ്ഞു. യുഎഇ നിവാസികളില്‍ ബഹുഭൂരിപക്ഷവും ചൂട് ശക്തമായ കാലവും സ്കൂള്‍ അവധിക്കാലവും പരിഗണിച്ച് കഴിഞ്ഞ മാസം വേനലവധിക്ക് അനുസൃതമായി ലോകത്തിന്റെ വിവിധ...
ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ മരിച്ച പ്രവാസി മലയാളി ഡോ. ഷെര്‍മിന്‍ ഹാഷിര്‍ അബ്ദുള്‍ കരീമിന്റെ (42) മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഷെര്‍മിന്‍...
ദുബായ്: ജോലിക്കിടെ ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി എരിഞ്ഞിക്കാട്ടില്‍ അലി കുഞ്ഞിയുടെ മകന് നിസാര്‍ (26) ആണ് ദുബായില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍...
അബുദാബി: യുഎഇയില്‍ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1,000 ദിര്‍ഹം (ഏതാണ്ട് 22,500 രൂപ) പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ നിന്ന് യാത്രികര്‍ റോഡിലേക്ക് മാലിന്യം ഉപേക്ഷിക്കുന്ന ഏതാനും ദൃശ്യങ്ങള്‍...
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ വെടിവെപ്പിൽ മൂന്ന് മരണം. ബിഷ്ണുപുർ ജില്ലയിലെ ക്വാക്ത മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ മെയ്തെയ് വിഭാഗക്കാരാണ് വെടിയേറ്റുമരിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ കുക്കി സമുദായക്കാരുടെ...
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന് ശക്തിപകരാൻ 156 ബസുകൾകൂടിയെത്തുന്നു. 131 സൂപ്പർഫാസ്റ്റുകളും 25 ആഡംബര ബസുകളുമാണ് സ്വിഫ്റ്റ് വാങ്ങുന്നത്. ഇതിനായി 75 കോടിരൂപ സർക്കാർ അനുവദിച്ചു. ആധുനിക സൗകര്യങ്ങളുള്ള ബസുകൾ നിരത്തിലിറക്കി സംസ്ഥാനത്തിനകത്തെ സ്വകാര്യ ബസുകളുടെ...