Special Story
അര്‍ദ്ധരാത്രി സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണെന്ന് അറിയാമോ?
സൂര്യന് ഉദിക്കുന്നതും അസ്തമിക്കുന്നതും നമ്മുടെ ജീവിതത്തിന്റെ തന്റെ ഭാഗമാണ്. സൂര്യന് ഉദിക്കുമ്പോള്‍ ഒരു ദിവസം ആരംഭിക്കുന്നത് പോലെ അസ്തമിക്കുമ്പോള്‍ ദിവസവും അവസാനിക്കുകയും ചെയ്യും. സൂര്യന് അസ്മിക്കാതെ ഇരുന്നാല്‍ എന്ത് ചെയ്യും. യൂറോപ്പില്‍ നാല് മാസം തുടര്‍ച്ചയായി സൂര്യന് അസ്തമിക്കാത്ത ഒരു സ്ഥലമുണ്ട്. അര്‍ദ്ധരാത്രി സൂര്യന്റെ നാട് എന്നും അറിയപ്പെടുന്ന സ്ഥലം നോര്‍വേ രാജ്യമാണ്.
എല്ലാ വര്‍ഷവും ഏപ്രില്‍ 20 നും ഓഗസ്റ്റ് 22 നും ഇടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത് എന്ന് വിസിറ്റ് നോര്‍വേ വെബ്സൈറ്റ് പറയുന്നു. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും മാസങ്ങളായാണ് ഇതിനെ കാണുന്നത്. ആര്‍ട്ടിക് സര്‍ക്കിളിന്റെ പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. അര്‍ദ്ധരാത്രി സൂര്യന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവ് ഉള്ള സ്ഥലം സ്വാല്‍ബാര്‍ഡ് ആണ്.
ഉത്തരധ്രുവത്തിനും നോര്‍വേയ്ക്കും ഇടയിലുള്ള ഈ പ്രദേശത്ത് സൂര്യന് അസ്തമിക്കാത്തത് കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാമെന്നും ഈ സ്ഥലങ്ങളിലുള്ളവര്‍ പറയുന്നു. വെബ്സൈറ്റ് അനുസരിച്ച്, അര്‍ദ്ധരാത്രിയില്‍ വളരെ വ്യത്യസ്തമായി തോന്നുന്ന പ്രവര്‍ത്തനങ്ങളുണ്ട്. ഒരു തിമിംഗല സഫാരിയില്‍ പോകാനോ മരുഭൂമി പര്യവേക്ഷണം ചെയ്യാനോ അവര്‍ ശുപാര്‍ശ ചെയ്യുന്നു.
ഇതുകൂടാതെ, ഒരാള്‍ക്ക് അര്‍ദ്ധരാത്രി ഗോള്‍ഫിംഗ്, സൈക്ലിംഗ്, റിവര്‍ പാഡലിംഗ് അല്ലെങ്കില്‍ കടല്‍ കയാക്കിംഗ് എന്നിവയ്ക്കും പോകാം അല്ലെങ്കില്‍ മീന്‍ പിടിക്കാന്‍ ശാന്തമായ ഒരു സ്ഥലം കണ്ടെത്താം.
ധ്രുവ കരടികള്‍ വസിക്കുന്ന സ്ഥലമാണ് സ്വാല്‍ബാര്‍ഡ് ദ്വീപുകള്‍. രാത്രിയില്ലാത്ത ഈ നഗരത്തില്‍ നിങ്ങള്‍ ആസ്വദിക്കാനായി ഒട്ടനവധി കാഴ്ചകളും വിനോദങ്ങളുമുണ്ട്. വേനല്‍ക്കാലത്താണ് സൂര്യന് ആകാശത്ത് പട്രോളിംഗ് നടത്തുന്നത്.
വൈവിധ്യമാര്‍ന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ആധുനിക നഗരമായ ലോങ്ഇയര്‍ബൈനില്‍ നിന്ന്, ദ്വീപുകളുടെ ആര്‍ട്ടിക് സ്വഭാവം, സമ്പന്നമായ വന്യജീവികള്‍, പഴയ ഖനന നഗരങ്ങള്‍ എന്നിവ പര്യവേക്ഷണം ചെയ്യാന്‍ നിങ്ങള്‍ക്ക് കാട്ടിലേക്ക് (എല്ലായ്പ്പോഴും സായുധ ഗൈഡുമായി) പോകാമെന്ന് ഔദ്യോഗിക ടൂറിസം ബോര്‍ഡ് പറയുന്നു.
സൂര്യന് അസ്മിക്കാത്ത അര്‍ദ്ധരാത്രികളില്‍ എങ്ങനെ ചിത്രങ്ങള്‍ എടുക്കണമെന്നും വെബ് സൈറ്റ് നിര്‍ദേശിക്കുന്നുണ്ട്. പരാമാവധി രണ്ടോ മൂന്നോ നിറങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Gulf
ഹജ്ജ് പെര്‍മിറ്റില്ലാത്തവര്‍ക്ക് ഇന്നു മുതല്‍ മക്കയില്‍ പ്രവേശനമില്ല; നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന
ജിദ്ദ: ഇന്നു മുതല്‍ മക്കയിലും പരിസര പ്രദേശങ്ങളിലും പ്രവേശനാനുമതി ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്കു മാത്രം. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ ഹജ്ജ് തീര്‍ഥാടനത്തിന് സൗകര്ം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവേശന നിരോധനം കര്‍ശനമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
ഹിജ്റ മാസം ദുല്‍ഖഅദ 25 അഥവാ ജൂണ്‍ രണ്ട് മുതല്‍ ദുല്‍ ഹിജ്ജ 14 അഥവാ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് സൗദി പൗരന്മാര്, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ നഗരമായ മക്ക, സെന്‍ട്രല്‍ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍, റുസൈഫയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍, തീര്‍ഥാടക സംഘം താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. എന്നാല്‍ മക്ക ഇഖാമയുള്ളവര്‍ക്കും പ്രത്യേക പെര്‍മിറ്റ് നേടിയവര്‍ക്കും ഇതില്‍ ഇളവുണ്ട്.
പരിശോധനകള്‍ ശക്തമാക്കി
നിരോധനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ കണ്ടെത്താന്‍ മക്കയിലും പരിസരങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമാക്കായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലേക്കുള്ള ചെക്ക് പോയിന്റുകള്‍, റുസൈഫ റെയില്‍വേ സ്റ്റേഷന്, മക്ക നഗരം, ഹറം പരിസരം, സുരക്ഷ കേന്ദ്രങ്ങള്‍, സോര്‍ട്ടിംഗ് കേന്ദ്രങ്ങള്‍, ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയതായും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി.
ഹജ്ജ് പെര്‍മിറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴ ചുമത്തുകയും വിദേശികളെ രാജ്യത്തേക്ക് തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയും ഇരട്ടിയാകും. കൂടാതെ ഹജ്ജ് പെര്‍മിറ്റില്ലാത്തവര്‍ക്ക് മക്കയിലേക്ക് യാത്ര സൗകര്യം ചെയ്തു കൊടുക്കുന്നവര്‍ക്കും 50,000 റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ശിക്ഷ ലഭിക്കും. ഇവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും വിദേശികളായ നിയമലംഘകരെ തടവ് ശിക്ഷക്ക് ശേഷം തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
20,000ത്തിലേറെ വിസിറ്റ് വിസക്കാര്‍ അറസ്റ്റില്‍
അതിനിടെ, ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ച് മക്കയില്‍ തങ്ങിയ ഇരുപതിനായിരത്തിലേറെ സന്ദര്‍ശക വിസക്കാര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസയിലുള്ളവരും മെയ് 23 അഥവാ ദുല്‍ഖഅദ 15 മുതല്‍ ജൂണ്‍ 21 അഥവാ ദുല്‍ ഹിജ്ജ 15 വരെ വിശുദ്ധ നഗരമായ മക്കയിലോ പരിസര പ്രദേശങ്ങളിലോ പ്രവേശിക്കാനോ അവിടെ തുടരാനോ പാടില്ലെന്ന് പൊതു സുരക്ഷാ വിഭാഗം നേരത്തേ അറിയിച്ചിരുന്നു. വിസിറ്റ് വിസയില്‍ രാജ്യത്ത് ഉള്ളവര്‍ക്ക് അതുപയോഗിച്ച് വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ അര്‍ഹതയില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിലക്ക് ലംഘിച്ച് മകക്കയില്‍ തുടര്‍ന്ന സന്ദര്‍ശകരാണ് പിടിയിലായത്.
വ്യാജ പരസ്യം; രണ്ടു പേര് പിടിയിലായി
അതിനിടെ, സോഷ്യല്‍ മീഡിയ വഴി വ്യാജ ഹജ്ജ് സേവനങ്ങളെ കുറിച്ച് പ്രചാരണം നടത്തി ആളുകളെ വഞ്ചിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീര്‍ഥാടകര്‍ക്ക് താമസം, യാത്രാസൗകര്യം, ബലിതര്‍പ്പണം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു പ്രചാരണം. ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ചിലവ് കുറഞ്ഞ ഹജ്ജ് യാത്രകള്‍ വാഗ്ധാനം ചെയ്തുകൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് വിശ്വാസികളെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഓര്‍മിപ്പിച്ചു. അതത് രാജ്യങ്ങളിലെ ഹജ്ജ് ഓഫീസുകളുമായി ബന്ധപ്പെട്ട് ഹജ്ജ് വിസ നേടുകയോ, നുസുക് ആപ്പ് വഴി ഹജ്ജ് പെര്‍മിറ്റെടുക്കുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജ പരസ്യങ്ങള്‍ നല്കി ആളുകളെ വഞ്ചിക്കുന്ന നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ടോള്‍ ഫ്രീ നമ്പറായ 911 ലും മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിലും വിളിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
Gulf
മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ ഇന്ന് ശഅബാന്‍ ഒന്ന്, കുവൈറ്റില്‍ മാര്‍ച്ച് 11ന് റമദാന് വ്രതാരംഭം
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് (ഫെബ്രുവരി 11) ഹിജ്റ കലണ്ടര്‍ പ്രകാരം ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശ്വാസികള്‍ കാത്തിരിക്കുന്ന റമദാനിലേക്ക് ഇനി ഒരു മാസത്തെ ഇടവേള മാത്രം. റമദാന് വ്രതാരംഭ തീയതി സൗദി റോയല്‍ കോര്‍ട്ട് ശഅബാന്‍ അവസാനിക്കുന്നതോടെ പ്രഖ്യാപിക്കും.
ഇന്ന് ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് കുവൈറ്റും അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഗോളശാസ്ത്രപരമായി കുവൈറ്റില്‍ റമദാന് ഒന്ന് മാര്‍ച്ച് 11ന് തിങ്കളാഴ്ചയായിരിക്കുമെന്ന് അല്‍ഉജൈരി സെന്റര്‍ വ്യക്തമാക്കി. ശഅ്ബാനില്‍ 29 ദിവസമാണുണ്ടാവുകയെന്ന് ഗോളശാസ്ത്രപ്രകാരം കണക്കാക്കിയാണ് മാര്‍ച്ച് 11ന് വ്രതാരംഭം നിശ്ചയിച്ചത്.
രാജ്യത്ത് മാര്‍ച്ച് 10ന് വൈകീട്ട് റമദാന് മാസപ്പിറവി കാണുക ദുഷ്കരമായിരിക്കും. സൂര്യാസ്തമനം നടന്ന് 12 മിനിറ്റു മാത്രമേ ചാന്ദ്രമാസപ്പിറവി ദൃശ്യമാവുകയുള്ളൂ. റമദാന് ഒന്നിന് സുബ്ഹി ബാങ്ക് സമയം രാവിലെ 5.45 നും മഗ്രിബ് ബാങ്ക് സമയം വൈകീട്ട് 5.53 നും ആയിരിക്കുമെന്നും അല്‍ഉജൈരി സെന്റര്‍ അറിയിച്ചു.
റമദാന്, ഈദുല്ഫിത്ര് പ്രമാണിച്ച് ഇത്തവണ ഷോപ്പിങ് ഓഫര്‍ സീസണ് നേരത്തെയാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശഅബാന്‍ 10 മുതല്‍ (ഫെബ്രുവരി 20) ഓഫര്‍ സീസണ് ആരംഭിക്കും. ശവ്വാല്‍ അഞ്ചു വരെയാണ് (ഏപ്രില്‍ 14) ഓഫര്‍.
ഓഫറുകള്‍ പ്രഖ്യാപിക്കാനുള്ള ലൈസന്‍സിന് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. നേരത്തെയുള്ള ഷോപ്പിങ് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചാണ് ഓഫര്‍ സീസണ് നേരത്തെയാക്കുന്നത്. ഓഫര്‍ ലൈസന്‍സ് അപേക്ഷ ഓണ്‍ലൈനായാണ് സ്വീകരിക്കുക.
ഓഫര്‍ ലൈസന്‍സിലെ ബാര്‍കോഡ് മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് ഓഫറുകളുടെ നിയമസാധുതയും ഓഫറുകളുടെ സത്യാവസ്ഥയും ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. ഓഫറുള്ള ഇനങ്ങള്‍, ഓഫര്‍ അനുപാതം, ഓഫര്‍ കാലയളവ്, സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളും ബാര്‍കോഡ് സ്കാന്‍ ചെയ്താല്‍ അറിയാനാവും.
Entertainment
‘അയാളൊരു നടികന്‍’: മോദിക്കെതിരെ വോട്ട് ചെയ്യാന്‍ പറയാതെ പറഞ്ഞ ‘മക്കള്‍ സെല്വന്’
സാധാരണക്കാരായി സിനിമയിലെത്തുന്നവരെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നവരാണ് തമിഴകം. അവരിലൊരാളെപ്പോലെ അവരെ കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയും, എംജിആറും ശിവാജി ഗണേശനും രജനി കാന്തും കമല്‍ ഹാസനും വിജയിയുമെല്ലാം സ്വീകരിക്കപ്പെട്ട ആ പട്ടികയിലെ അവസാനത്തെ പേരാണ് വിജയ ഗുരുനാഥ സേതുപതി അഥവാ തമിഴകത്തിന്റെ മക്കള്‍ സെല്വന്
വിവിധ സാങ്കല്‍പ്പിക ജീവിത സാഹചര്യത്തില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമായ നടന വൈഭവമാണ്. സേതുപതി സിനിമയില്‍ തന്നെ അടയാളപ്പെടുത്തുന്നത് തന്റെ മറ്റൊരു വേര്ഷനായിട്ടാണ്, അയാള്‍ സേതുപതിയില്‍ നിന്ന് ഒരുതരി പോലും മാറുന്നില്ല, സിനിമാ പ്രമോഷന് വേളകളില്‍ അയാള്‍ സംസാരിക്കുന്നതും യഥാര്‍ത്ഥ ജീവിതത്തില്‍ രാഷ്ട്രീയം പറയുന്നതും മനുഷ്യരോട് ഇടപെടുന്നതുമെല്ലാം ഒരേയാള് തന്നെയാണ്. കഥാപാത്രത്തിന്റെ തൊലിക്കുളളിലേക്ക് തന്നെ പ്രതിഷ്ഠിക്കുകയാണ് സേതുപതി ചെയ്യുന്നത്. വില്ലനോ, നായകനോ ആയി കഥാപാത്രം മാറുമ്പോഴും ഇത് മാറുന്നില്ല.
കഥാപാത്രത്തിനായി എഴുത്തുകാരനും സംവിധായകനും നിര്‍ണയിച്ചിട്ടുള്ള ടെംപ്ലേറ്റുകളിലേക്ക് മാറുന്ന നടന്മാരാണ് ഇന്ത്യന്‍ സിനിമകളിലെ പൊതു ട്രെന്‍ഡ്, അവിടെ സ്വന്തം ജീവിത സാഹചര്യവുമായി കഥാപാത്രത്തെ ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പലരും നടത്താറുണ്ടെങ്കിലും മിക്കതും പരാജയപ്പെടാറാണ് പതിവ്. രജനി കാന്തിന്റെ അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലും ദീര്‍ഘകാലമായി അദ്ദേഹം സെറ്റ് ചെയ്തിരിക്കുന്ന ടെംപ്ലേറ്റുകളെ കാണാനാവൂം. കമല്‍ ഹാസന്, വിജയ്, വിക്രം തുടങ്ങി തമിഴ് സിനിമയിലെ പ്രധാനികള്‍ക്കെല്ലാം ടെംപ്ലേറ്റുകളില്‍ നിന്ന് മാറുക ശ്രമകരമാണ്.
രജനികാന്തിന്റെ ജയിലറും പേട്ടയും ഒരേ സ്വഭാവികതയിലേക്ക് യാത്ര ചെയ്യുന്നത് അതുകൊണ്ടാണ്, വിജയിയുടെ ലിയോ അദ്ദേഹത്തിന്റെ മറ്റു സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കാത്തതും ഈ ടെംപ്ലേറ്റ് ഐഡന്റിറ്റിയുടെ ‘കൂടോത്ര’മാണെന്ന് വേണമെങ്കില്‍ നമുക്ക് നിര്‍വചിക്കാം. അതേസമയം ടെംപ്ലേറ്റുകള്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമല്ലെന്ന വാദം മുന്നോട്ടുവെക്കുകയും സാധ്യമല്ല, വിക്രം ചെയ്ത മേക്കപ്പ് പരീക്ഷണങ്ങള്‍ ഒരേ ടെംപ്ലേറ്റുകളുടെ പ്രതിഫലനമായിട്ടും പ്രേക്ഷകര്‍ വ്യത്യസ്തമായിട്ടാണ് അവയെ സ്വീകരിച്ചതെന്നത് ഇവിടെ ഉദാഹരിക്കാം.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് വിജയ് സേതുപതിയുടെ അപ്രോച്ച്, വിജയ് സേതുപതിയായി അദ്ദേഹമായി മാത്രം നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. സേതുപതിയുടെ സ്ത്രീ വേര്‍ഷനാണ് സൂപ്പര്‍ ഡിലെക്സില് കാണാനാവുക, അയാളില്‍ നിന്ന് കഥാപാത്രം വിട്ടുപോകുന്നില്ല, മറ്റൊരാളായി മാറാതെ സ്വയം നിയന്ത്രിച്ചു നിര്‍ത്തിയാണ് ‘റാസ്കുട്ടിയുടെ‘ അമ്മയായി അയാള്‍ പരിണമിക്കുന്നത്. വളരെ പൗരുഷമുള്ള വില്ലനിസത്തെയും അയാള്‍ സ്വന്തം ആത്മവില് പിടിച്ചുനിര്‍ത്തുന്നത് രസകരവും കൗതുകരവുമായ കാഴ്ച്ചയാണ്. മണിരത്നം സംവിധാനം ചെയ്ത ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം സമ്മതിക്കുന്ന സേതുപതി കഥാപാത്രമായി റസൂല്‍ ആണെന്ന് തോന്നില്ല, കണ്ണിമ ചിമ്മാതെയാണ് ഏറ്റുപറച്ചില്‍, സമാന സാഹചര്യത്തില്‍ ലോകേഷ് കനകരാജിന്റെ മാസ്റ്ററിലും സേതുപതിയെ കാണാനാവും.
സേതുപതി കഥാപാത്രത്തെ സ്വീകരിക്കുന്ന കാര്യത്തില്‍ പിഴവുകളുണ്ടെന്നും പതിയെ ആവര്‍ത്തന വിരസമാകും അദ്ദേഹത്തിന്റെ സിനിമകളെന്നും നിരീക്ഷിക്കുന്നവരുണ്ട്, എന്നാല്‍ അതൊരു കനപ്പെട്ട വിമര്‍ശനമായി തെളിയിക്കപ്പെട്ടില്ലെന്നതാണ് വാസ്തവം. ബോളിവുഡില്‍ തെന്നിന്ത്യന്‍ സ്റ്റാറായി അദ്ദേഹം നിലയുറപ്പിക്കുന്നതിന്റെ സൂചനകള്‍ ഇത് സാധൂകരിക്കുന്നു. സേതുപതി അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായി ചലനങ്ങളാണ് പ്രേക്ഷകരിലുണ്ടാക്കുന്നത്. സൂപ്പര്‍ ഡിലെക്സിലെ ട്രാന്‍സ്ജെന്‍ഡര്‍ മറ്റൊരു സിനിമയില്‍ പ്രത്യക്ഷപ്പെടുകയില്ല, നോട്ടവും ഇരിപ്പും കണ്ണു നനയിപ്പിക്കാനും ‘ശില്‍പ്പ’യ്ക്ക് മാത്രമെ സാധിക്കുകയുള്ളു. വിവിധ ചിത്രങ്ങളില്‍ വില്ലനാകുമ്പോള്‍ ഉണ്ടാകുന്ന സേതുപതി പരിണാമം ഇതിന് ഉദാരണമായെടുക്കാം.

സമീപകാലത്ത് ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവനയിലും ഈ വ്യക്തത നിലനിര്‍ത്താന്‍ സേതുപതിക്ക് സാധിക്കുന്നുണ്ട്. തമിഴകത്തിന്റെ രാഷ്ട്രീയ തിരിച്ചറിവുകളിലൂടെയാണ് അയാള്‍ ജീവിക്കുന്നത്, അത് യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. സമകാലിക ഇന്ത്യന്‍ സിനിമയില്‍ അത്തരം ഗൗരവകരമായ നിരീക്ഷണങ്ങള്‍ നടത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ തന്നെ അത്യപൂര്വ്വമാണെന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കാം.
നരേന്ദ്ര മോദി കാലഘട്ടത്തില്‍ സംഘപരിവാറിനോടും ഹിന്ദുത്വ രാഷ്ട്രീയത്തോടും പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കുകയെന്നത് വ്യത്യസ്ത തലത്തില്‍ ധീരമായ പ്രവൃത്തിയാണ്. തെന്നിന്ത്യയില്‍ പ്രത്യേകിച്ച് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനങ്ങളെല്ലാം വലത് രാഷ്ട്രീയ ബോധത്തോട് ഏറക്കുറേ ചേര്‍ന്നുനില്‍ക്കുന്നതാണ്, ഇതില്‍ നിന്നും വ്യത്യസ്തമാണ് സേതുപതി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ വീക്ഷണം. ഒരുപക്ഷേ അതുകൊണ്ടാവും സംവിധായകന് സീനു രാമസ്വാമി മക്കള്‍ സെല്‍വനെന്ന് സേതുപതിയെ വിശേഷിപ്പിച്ചത്. സെല്‍വം എന്നാല്‍ മകന് അല്ലെങ്കില്‍ സ്വത്ത് എന്നാണ് മലയാള തര്‍ജ്ജമ, ജനങ്ങളുടെ സ്വത്ത്…
പിറന്നാള്‍ ആശംസകള്‍ മക്കള്‍ സെല്വന്
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
