ആഘോഷങ്ങൾക്കിടയിൽ സൗദി ദേശീയപതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വെളിപ്പെടുത്തി. നിറം മങ്ങിയതോ മോശം സ്ഥിതിയിലുള്ളതോ ആയ പതാക ഉപയോഗിക്കാൻ പാടില്ല. അത്തരത്തിലുള്ള പതാകകൾ ഉയർത്തുന്നത് വിലക്കിയിട്ടുണ്ട്. പഴകിയ പതാക ഉപയോഗിക്കാൻ പാടില്ല. അതുപോലെ വ്യാപാര മുദ്രയായോ വാണിജ്യ പരസ്യ ആവശ്യത്തിനായോ നിയമത്തിൽ അനുശാസിക്കുന്നതല്ലാത്ത മറ്റെ ന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്നതി നും വിലക്കുണ്ട്.
അതുപോലെ എന്തെങ്കിലും വസ്തു കെട്ടുന്നതി നോ കൊണ്ടുപോകുന്നതിനോ ഉള്ള ഒരു ഉപകരണ മായി പതാകയെ ഉപയോഗിക്കരുത്. മൃഗങ്ങളുടെ ശ രീരത്തിൽ പതാക പുതപ്പിക്കുകയോ മുദ്രയായി പ തിപ്പിക്കുകയോ ചെയ്യരുത്.
ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളിൽ പതാക അച്ചടിക്കുന്നത് ഉൾപ്പെടെ അപമാനിക്കുന്നതോ കേടുവരുത്തുന്നതോ ആയ ഏതെങ്കിലും വിധത്തി ൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും മ ന്ത്രാലയം സൂചിപ്പിച്ചു. പതാകയിൽ മറ്റേതെങ്കിലും ലോഗോ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രാജ്യ ത്തിന്റെ ചിഹ്നം പതാകയിൽ നിശ്ചിത സ്ഥലത്ത് സ്ഥാപിച്ചിരിക്കണം. പതാക കേടുപാടുകൾ വരു ത്താനോ വൃത്തികെട്ടതാക്കാനോ പാടില്ല.
പദപ്രയോഗങ്ങളോ മുദ്രാവാക്യങ്ങളോ ഡ്രോയിങ്ങു കളോ ഉണ്ടാക്കുന്ന മോശമായ സ്ഥലത്ത് സൂക്ഷിക്ക രുത്. പതാക ഉറപ്പിക്കുകയോ പാറിപ്പറക്കാൻ കഴി യാതെ തൂണിലേക്ക് വലിച്ചു കെട്ടുകയോ ചെയ്യരു ത്. എന്നാൽ സ്ഥിരമായി നിൽക്കുകയും സ്വതന്ത്രമാ യി ചലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരിക്ക ണം. അതിന്റെ അരികുകൾ അലങ്കരിക്കുന്നതിൽനി ന്നും ഏതെങ്കിലും വിധത്തിൽ കൂട്ടിച്ചേർക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം. സാഹചര്യങ്ങൾ എന്തുത ന്നെയായാലും അത് ഒരിക്കലും തലകീഴായി ഉയർ ത്തരുതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.