അജ്മാൻ : ഗ്ലോബൽ പ്രവാസി യൂണിയൻ അജ്മാൻ കമ്മിറ്റിയും റിലീഫ് മെഡിക്കൽ സെന്റർ അജ്മാനും സംയുക്തമായി അജ്മാനിലെ റിലീഫ് മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പല വിധ ആരോഗ്യ പ്രശ്നങ്ങളുമായി മുന്നോട് പോകുന്ന പ്രവാസി സമൂഹത്തിന് ആശ്വാസമായി. രാവിലെ 9 മണിക്ക് ആരംഭിച്ച രാത്രി 9 മണിക്ക് സമാപിച്ചു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും Makka Pharmacy Vitamin Tablets ഫ്രീ ആയി നൽകി.
ഗ്ലോബൽ പ്രവാസി യൂണിയൻ UAE ജനറൽ സെക്രട്ടറി രാഗേഷ് മാവില അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടന കർമ്മം Food ATM സ്ഥാപക ആയിഷ ഖാൻ നിർവഹിച്ചു. റിലീഫ് മെഡിക്കൽ സെന്ററിന്റെ മീഡിയ കോർഡിനേറ്റർ സുജിത്ത് സ്വാഗതവും GPU അജ്മാൻ കമ്മിറ്റി പ്രസിഡന്റ് ഹംസ ഇബ്രാഹിം നന്ദിയും രേഖപ്പെടുത്തി.
Junair(Relief MD), Dr.Shahrish, Subair Marthandan(GPU), Ashraf Kecheri(GPU) എന്നിവർ ആശംസകൾ നേർന്നു. GPU നേതാക്കളായ ഷാനവാസ് നിലമേൽ, കരീം പൂച്ചേങ്ങൽ, അൻവർ സാദത്ത്, ഷാരിഷ്, ബിനീഷ് ടി കെ, സമാൻ, ഷംനാദ്, നവാസ് , മുഹൈസിന, ഹസീന,ജെസീന എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി. പ്രവാസി സമൂഹത്തിന് നൽകി വരുന്ന കാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി ഗ്ലോബൽ പ്രവാസിയുണിയൻ ആയിഷ ഖാനെ പുരസ്ക്കാരം നൽകി ആദരിച്ചു.