Top News

ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം

Published

on

ഡൽഹി: ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറക്കും. ഈ നഗരങ്ങളിലേക്ക് എയർ ഇന്ത്യ പറന്നു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾ മാത്രമല്ല ഉണ്ടായിരിക്കുക. ലോസ് എൻജൽസ്, ഡാലസ്, സിയാറ്റിൽ, കോലാലംപുർ, ജകാർത്ത എന്നീ നഗരങ്ങളിലേക്കും എയർ ഇന്ത്യ പറക്കും.

എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുള്ള ബോയിങ് 777- 300 ER, എയർബസ്സിന്റെ A 350 എയർക്രാഫ്റ്റുകൾ എന്നിവയെല്ലാം എത്തും. പുതിയ സമ്മർ ഷെഡ്യുൾ റൂട്ടുകളുടെ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകും. വരുന്ന വിമാനങ്ങൾ എല്ലാം ഡൽയിൽ നിന്നാകും യാത്ര തുടങ്ങുന്നത്. കൂടാതെ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്കും ഇവിടെ നിന്നും കണക്ഷൻ വിമാനങ്ങൾ ഉണ്ടായിരിക്കും. മറ്റു സ്ഥലങ്ങളെക്കാളും ഡൽഹിയിൽ നിന്നും യാത്ര തുടങ്ങാൻ ആണ് ഏറ്റവും സുഖം അതിനാൽ തന്നെയാണ് ഇത്തരത്തിൽ ഡൽഹിയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് തുടങ്ങാൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ സർവീസ് നടത്തി നിർത്തിയ റൂട്ടുകളിൽ ആണ് എയർ ഇന്ത്യ ഇപ്പോൾ സർവീസ് തുടങ്ങുന്നത്. റോമിലേക്ക് 2021 വരെയും, സൂറിക്കിലേക്ക് 2004 വരെയും എയർ ഇന്ത്യ കൃത്യമായി സർവീസ് നടത്തിയിരുന്നു. പിന്നീട് ഈ സർവീസുകൾ എല്ലാം എയർ ഇന്ത്യ നിർത്തി. പിന്നീട് ഇപ്പോൾ ആണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ നടക്കുന്ന നെറ്റവർക്ക് വിപുലീകരണങ്ങളുടെ ഭാഗമാണ് പുതിയ സർവീസുകൾക്ക് തുടക്കം എന്നാണ് സൂചന. വിമാനങ്ങളുടെ കുറവ് മൂലം തന്നെ ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വളരെ കൂടുതൽ ആണ്. പുതിയ സർവീസുകൾ എയർ ഇന്ത്യ നടത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ വലിയ കുറവുണ്ടാകും എന്നാണ് പ്രതീക്ഷ.

ബെംഗളൂരു – സാൻഫ്രാൻസിസ്കോ, മുംബായ് – സാൻഫ്രാൻസിസ്കോ തുടങ്ങിയ ദെെർഘ്യമേറിയ പറക്കലിന് പിന്നാലെയാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ഡാലസിലേക്കുള്ള എയർ ഇന്ത്യയുടെ പുതിയ സർവീസ് വലിയ മാറ്റം യാത്രയിൽ ഉണ്ടാക്കും. നിലവിൽ യൂറോപ്പിൽ ആംസ്റ്റർഡാം, ബെർമിങ്‌ഹാം, കോപ്പൻഹാഗൻ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, മിലാൻ, പാരീസ്, വിയന്ന എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version