അബുദാബി: എസ്.എൻ.ഡി.പി യോഗം യുഎഇ സേവനത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും സേവനം രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷവും സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിൽ വെച്ച് ഇന്നു നടന്നു
എസ്. എൻ. ഡി. പി യോഗം യു. എ. ഇ സേവനം സെൻട്രൽ കമ്മിറ്റി ചെയർമാൻ എം കെ രാജൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം, ലു ലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോക്ടർ എം എ യൂസഫലി ഉത്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ അനുഗ്രഹം പ്രഭാഷണം നടത്തി, സ്വാമി ആത്മദാസ് ശിവഗിരി തീർത്ഥാടന ലക്ഷ്യത്തെ കുറിച്ചു പ്രഭാഷണം നടത്തി. യുഎഇയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ സംഭാവനകൾക്ക് ശ്രീ സലാം പാപ്പിനിശ്ശേരി, ജെ അർ സി ബാബു , വി അർ അനിൽ കുമാർ എന്നിവർക്ക് സേവന രത്ന അവർഡുകൾ സമ്മാനിച്ചു. ഇന്ത്യൻ എംബസി കോൺസുലർ ഡോക്ടർ ബാലാജി രാമസ്വാമി, ഐ എസ് സി ചെയർമാൻ ശ്രീ വി നടരാജൻ എന്നിവർ ആശംസകൾ നേർന്നു. സേവനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ എസ് വാചസപ്തി സ്വാഗതവും, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ കൃത്ജ്ഞതയും നേർന്നു.
സേവനം ഇരുപതാമത് വാർഷികത്തിടനുബന്ധിച്ചു സേവനം യു. എ. ഇ നിർധനരായ ആളുകൾക്ക് 20 വീടുകൾ നിർമ്മിച്ചു നൽകുന്ന ഗുരുകൃപ ഭവന പദ്ധതിയുടെ ഉത്ഘാടനം പത്മശ്രീ ഡോക്ടർ എം. എ യൂസഫലി നിർവ്വഹിക്കുകയും അതിനോടൊപ്പം തന്റെ സമർപ്പണമായി അഞ്ചു വീടുകൾ കൂടി കൂടുതലായി നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഗുരുപൂജ, ശിവഗിരി തീർത്ഥാടന പദയാത്ര, സാംസ്കാരിക സമ്മേളനം, ചെണ്ടമേളം , ഭജന, പ്രസാദമൂട്ട്, ആറുഭാഷകളിൽ ദൈവദശക ആലാപനം, തുടങ്ങിയ പരിപാടികളോടെ വൈകുന്നേരം അഞ്ചുമണിയോടെ സമാപിച്ചു.