Gulf

മദനീയം ലത്തീഫ് സഖാഫിക്ക് പ്രവാസ ലോകത്തിന്റെ ആദരം

Published

on

ദുബൈ : മർകസ് ത്വയ്ബ സെന്റർ ആഭിമുഖ്യത്തിൽ മിസ്‌കൂൽ ഖിതാം എന്ന ശീർഷകത്തിൽ നടന്ന മദനീയം മീലാദ് സമ്മേളനത്തിൽ അബ്ദുൽ ലത്തീഫ് സഖാഫിക്ക് പ്രവാസ ലോകത്തിന്റെ ആദരം. അൽ ഖുസൈസ് ക്രെസെന്റ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന പ്രൗഡമായ ചടങ്ങിൽ അൽ അസ്ഹർ ഇസ്ലാമിക് & അറബ് സ്റ്റഡീസ് പ്രൊഫസറും ദുബൈ കോർട്ട് മുൻ ജഡ്ജിയുമായ
ശൈഖ് ഹുസൈൻ കമാൽ അൽ-ദിൻ ബിൻ അലി അൽ-ഹസ്സനിയും,
അജ്മാൻ രാജ കുടുംബാംഗം ശൈഖ് റാഷിദ്‌ ബിൻ ജമാൽ അൽ നുഐമി യുടെ ഓഫിസ് പ്രതിനിധി ഹിസ് എക്സലൻസി സാലം മുഹമ്മദ്‌ ഹമദ് അൽ ഹാഷിമിയും ചേർന്നാണ് ആദരം സമ്മാനിച്ചത് മർകസിന്റെ സഹകരണത്തോടെ മദനീയം ഇസ്ക്കാൻ ഭവന പദ്ധതിയുടെകീഴിൽ സാദാത് കുടുംബങ്ങൾക്ക് 313 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതുൾപ്പെടെയുള്ള മദനീയം സഖാഫിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ദുബൈ പ്രിസം കമ്മ്യൂണിറ്റിയുടെ ആദരം നൽകിയത് . പരിപാടിയുടെ ഭാഗമായി ബുർദ ആസ്വാദന സദസ്സും, ദുബൈ മർകസ് വിദ്യാർത്ഥികളുടെ കലാ സാഹിത്യ ദഫ് പ്രദർശനവും നടന്നു പണ്ഡിതർ ,സാംസ്കാരിക നായകർ, ബിസിനസ് സംരംഭകർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറു കണക്കിന് പ്രവാചക സ്നേഹികൾ ലത്തീഫ് സഖാഫിയുടെ പ്രഭാഷണത്തിനും പ്രാത്ഥനാ മജ്‌ലിസിനും എത്തിയിരുന്നു. ആദരിക്കൽ ചടങ്ങിൽ സയ്യിദ് ത്വാഹ ബാഫഖി ,സയ്യിദ് ഇല്യാസ് തങ്ങൾ, അബു സാലിഹ് സഖാഫി, യു എസ് വാഹിദ് ശൈഖ് കർണാടക, മഹ്‌മൂദ്‌ ഹാജി ഉമ്മുൽ ഖുവൈൻ, അടക്കം പ്രമുഖകർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version