ഷാർജയിൽ ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷം സ്വയം ജീവനൊടുക്കാൻ തുനിഞ്ഞ് ഗുരുതരനിലയിൽ ആശുപത്രിയിൽ ചികിത്സയിലായ മലയാളിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. 38 വയസ്സുള്ള പത്തനംതിട്ട സ്വദേശിയാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചത്.
ഷാർജ മുവൈലയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. സാമ്പത്തിക പ്രശ്നം കാരണം യുവാവ് ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.യുവതി സ്കൂൾ അധ്യാപികയാണ്. ബഹളം കേട്ട അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.