ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം തെന്നല സ്വദേശി മഞ്ഞണ്ണിയിൽ ആലിക്കുട്ടി (59) യാണ് മരിച്ചത്. ഷാർജ മലീഹ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മലീഹയിൽനിന്ന് ഷാർജയിലേക്ക് വരുന്നവഴി ഷാർജ ഗ്രാൻഡ് മസ്ജിദ് ഭാഗത്ത് വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. വർഷങ്ങളായി വിവിധ ഗൾഫ് രാജ്യങ്ങളിലായി പ്രവാസജീവിതം അനുഷ്ഠിച്ച ഇദ്ദേഹം തെന്നലയിലെ പൗരപ്രമുഖനും ജനകീയ വ്യക്തിത്വവുമായിരുന്നു. പിതാവ് മഞ്ഞണ്ണിയിൽ സൈദലവി, മാതാവ് മമ്മാദി. തെന്നല തറയിൽ ഫാത്തിമക്കുട്ടിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്. ഖബറടക്കം ഇന്ന് രാത്രി 9.30 ന് സോനപൂർ ഖബർസ്ഥാനിൽ നടക്കും.