പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കാൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു. യു.എ.ഇയിലെ വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ സഹകരണത്തോടെ 10 വീടുകളും ആദ്യ ഗഡു ധന സഹായവുമായി അഞ്ച് ലക്ഷം രൂപയും നൽകാനാണ് യോഗം തീരുമാനിച്ചത്.
കെ.പി.സി.സിയുമായി സഹകരിച്ച് കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും എത്തിച്ചുകൊടുക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സുനിൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. മുഹമ്മദ് ജാബിർ, ടി.എ. രവീന്ദ്രൻ, യേശുശീലൻ, കെ.സി. അബൂബക്കർ, അഡ്വ. ഹാഷിക്, സഞ്ജു പിള്ള, സി.എ. ബിജു, ബിജു എബ്രഹാം, ഷാജി പരേത്, അശോക് കുമാർ, പോൾ പൂവത്തേരിൽ, ഷാജി ഷംസുദ്ദീൻ, അബ്ദുൽ മനാഫ്, നവാസ് തേകട, രഞ്ജി ചെറിയാൻ, രാജി നായർ, വിഷ്ണു, ജോർജ് മൂത്തേരി, പ്രജീഷ്, റഫീഖ് മട്ടന്നൂർ, അൻസാർ, ടൈറ്റസ് പുലൂരൻ, പവി ബാലൻ, ചാക്കോ, മോഹൻദാസ്, ഗീവർഗീസ്, ഷൈജു അമ്മനപാറ തുടങ്ങിയവർ സംസാരിച്ചു.”