ഭർത്താവിന്റെ രേഖവിവരം അറിഞ്ഞ് ഭാര്യയും മക്കളും റിയാദിലേക്ക് തിരിച്ചു. എന്നാൽ അവർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നെ പ്രവാസി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ ആണ് മരിച്ചത്.
റിയാദ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ വെച്ചാണ് ഉമ്മർ മരിക്കുന്നത്. ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. രോഗ വിവരം അറിഞ്ഞാണ് ഭാര്യ ഹലീമയും ഏകമകൾ നദ ഫാത്തിമ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും റിയാദിലേക്ക് വണ്ടി കയറിയത്. എന്നാൽ അവർ എത്തുന്നതിന് മുമ്പ് ഉമ്മർ മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൽ നടന്നു കൊണ്ടിരിക്കുകയാണ്. സഹോദരൻ അസ്ക്‌കർ അലി, റിയാദ് കെഎംസിസി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, റിയാസ് തിരൂർക്കാട്, ശബീർ കളത്തിൽ, ബുഷീർ, യൂനുസ് എന്നിവർ മറ്റു കാര്യങ്ങൾക്കായി രംഗത്തുണ്ട്.