Gulf

മലയാളികൾക്ക് യു എ ഇ യിൽ 5000 ദിർഹം ശമ്പളത്തോടെ മികച്ച തൊഴിലവസരവും വിവിധ ആനുകൂല്യങ്ങളും

Published

on

കേരള സ‍ർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ വ്യവസായ മേഖലയിലേക്ക് പുരുഷ നഴ്സുമാർക്ക് ജോലിക്ക് അവസരം. നഴ്സിംഗ് ബിരുദവും ഐസിയു, എമർ‍ജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 5000 ദിർഹമാണ് പ്രതിമാസ ശമ്പളം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. പ്രായപരിധി നാൽപത് വയസിന് താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.

DOH ലൈസെൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, എന്നിവ gcc@odepc.in എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്. 2024 ഓഗസ്റ്റ് പത്തിന് മുമ്പായി അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440, 2329441, 2329442, 2329445, 7736496574. സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version