പ്രവാസി മലയാളിയും സാമൂഹികപ്രവർത്തകനുമായ അബ്ദുൽ സമദിന് മദർ തെരേസ രാജ്യാന്തര അവാർഡ്. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന പരിപാടിയിൽ അബ്ദുൽ സമദ് പുരസ്കാരം ഏറ്റുവാങ്ങി.
‘
അടിയന്തര ഘട്ടങ്ങളിലെ സന്നദ്ധപ്രവർത്തനങ്ങളിലും ദുബായ് കമ്യൂണിറ്റി പൊലീസ് വൊളന്റിയർ രംഗത്തും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതടക്കമുള്ള ശ്രദ്ധേയ സേവനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. മദർ തെരേസ ഇന്റര്‍നാഷനൽ കമ്മിറ്റിയാണ് സംഘാടകർ.