Gulf

ബു​ർ​ജ്​ ഖ​ലീ​ഫ’​ക്ക്​ പി​റ​ന്നാ​ൾ ആ​കാ​ശ​ത്തെ ചും​ബി​ച്ച്​ 15 വ​ർ​ഷം

Published

on

ലോ​കം ചു​റ്റി​ക്കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഓ​രോ സ​ഞ്ചാ​രി​യു​ടെ​യും ആ​ദ്യ ല​ക്ഷ്യ​സ്ഥാ​ന​മാ​യി​രി​ക്കും ‘ബു​ർ​ജ്​ ഖ​ലീ​ഫ’ എ​ന്ന ദു​ബൈ​യു​ടെ അ​ത്ഭു​ത കെ​ട്ടി​ടം. ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഈ ​കെ​ട്ടി​ടം പി​റ​ന്നി​ട്ട്​ ശ​നി​യാ​ഴ്ച 15 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ക​യാ​ണ്​.
2010 ജ​നു​വ​രി നാ​ലി​ന്​​ വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ൾ നി​റ​ഞ്ഞ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ കെ​ട്ടി​ടം ലോ​ക​ത്തി​ന്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. 2004ലാ​ണ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ല്ലാ മേ​ഖ​ല​യി​ലും ​ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​താ​വു​ക​യെ​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബു​ർ​ജ്​ ഖ​ലീ​ഫ നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. 828 മീ​റ്റ​ർ അ​ഥ​വാ 2717 അ​ടി​യാ​ണ്​ ഇ​തി​ന്‍റെ ഉ​യ​രം. 163 നി​ല​ക​ളാ​ണ്​ കെ​ട്ടി​ട​ത്തി​നു​ള്ള​ത്.
2023ൽ ​ബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ ഒ​രു ച​തു​ര​ശ്ര അ​ടി​ക്ക്​ 4852 ദി​ർ​ഹ​മാ​ണ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022ലെ ​വി​ല​യേ​ക്കാ​ൾ 20 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. അ​തി​സ​മ്പ​ന്ന​ർ​ക്ക്​ മാ​​ത്രം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്​ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ. ഇ​തി​ന​കം 980 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ൽ​പ​ന​യാ​ണ്​ ന​ട​ന്നി​ട്ടു​ള്ള​ത്.എ​ന്നാ​ൽ, 148ാം നി​ല​യി​ലും 125ാം നി​ല​യി​ലും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം നി​രീ​ക്ഷ​ണ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫീ​സ​ട​ച്ച്​ പ്ര​വേ​ശി​ച്ചാ​ൽ ദു​ബൈ ന​ഗ​രം ഒ​ന്നാ​കെ ഇ​വി​ടെ​നി​ന്ന്​ കാ​ണാ​നാ​കും. ലോ​ക​പ്ര​ശ​സ്ത ആ​ർ​കി​ടെ​ക്ട്​ ആ​ഡ്രി​യാ​ൻ സ്മി​ത്താ​ണ്​ കെ​ട്ടി​ട​ത്തി​ന്‍റെ ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version