Gulf

പൊ​തു​മാ​പ്പ്​: 30 ല​ക്ഷം ദി​ർ​ഹ​ത്തിൻ്റെ സ​ഹാ​യവുമായി അജ്മാനിൽ പ്രവർത്തിക്കുന്ന ചാരിറ്റിസ്ഥാപനം ഐ .സി.ഒ.

Published

on

പൊ​തു​മാ​പ്പ്​ തേ​ടു​ന്ന റെ​സി​ഡ​ൻ​സ്​ വി​സ നി​യ​മ​ലം​ഘ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 30 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സം​രം​ഭം പ്ര​ഖ്യാ​പി​ച്ച്​ അ​ജ്​​മാ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​സി.​ഒ). ‘ക​റ​ക്ഷ​ൻ ഓ​ഫ്​ ദി ​സ്റ്റാ​റ്റ​സ്​ ഓ​ഫ്​ വ​യ​ലേ​റ്റേ​ഴ്​​സ്​’ എ​ന്നാ​ണ്​ പ​ദ്ധ​തി​യു​ടെ പേ​ര്.

നി​യ​മ​ലം​ഘ​ക​രു​ടെ പി​ഴ​ബാ​ധ്യ​ത​ക​ൾ തീ​ർ​ത്ത്​ റെ​സി​ഡ​ൻ​സ്​ വി​സ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. രാ​ജ്യ​ത്ത്​ തു​ട​ർ​ന്ന്​ വ​രു​ന്ന പൊ​തു​മാ​പ്പ്​ കാ​മ്പ​യ്​​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ കാ​മ്പ​യ്​​നു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സം​രം​ഭ​മെ​ന്ന്​ ഐ.​സി.​ഒ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഖാ​ലി​ദ്​ അ​ൽ​ഖാ​ജ പ​റ​ഞ്ഞു.

വ്യക്തികളെ റെസിഡൻസി വിസയുമായി ബന്ധപ്പെ ട്ട പിഴകളിൽനിന്ന് ഒഴിവാക്കുകയും അവർക്കും കു ടുംബത്തിനും ജീവിതം സുഗമമാക്കുകയും ചെയ്യാ നുള്ള അവസരം നൽകുകയാണ് പദ്ധതിയിലൂടെ ഉ ദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംരംഭ ത്തിന്റെ ആദ്യഘട്ടത്തിൽ നിബന്ധനകൾ പാലിക്കാ ൻ കഴിയുന്നവരുടെ 600 അപേക്ഷകൾ സ്വീകരിച്ച തായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version