Gulf

ദു​ബൈ മാ​ര​ത്ത​ണി​ൽ ഇ​തോ​പ്യ​ൻ താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യം.

Published

on

17,000ത്തി​ലേ​റെ പേ​ർ പ​​ങ്കെ​ടു​ത്ത ദു​ബൈ മാ​ര​ത്ത​ണി​ൽ ഇ​തോ​പ്യ​ൻ താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യം. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്യോ​പ്യ​ൻ ഓ​ട്ട​ക്കാ​ർ ചാ​മ്പ്യ​ന്മാ​രാ​യി. ബു​തെ ഗെ​മെ​ച്ചു​വാ​ണ് പു​രു​ഷ ചാ​മ്പ്യ​ൻ. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ബെ​ദ​തു ഹി​ർ​പ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ര​ണ്ടു വി​ഭാ​ഗ​ത്തി​ലും ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത് ഇ​ത്യോ​പ്യ​ൻ അ​ത്​​ല​റ്റു​ക​ളാ​ണ്. ദു​ബൈ മാ​ര​ത്ത​ണി​ലെ ക​ന്നി​യ​ങ്ക​ത്തി​ലാ​ണ് ഗെ​മ​ച്ചു​വി​ന്റെ കി​രീ​ട​നേ​ട്ടം. ര​ണ്ടു മ​ണി​ക്കൂ​ർ നാ​ല് മി​നി​റ്റ് അ​മ്പ​ത് സെ​ക്ക​ൻ​ഡി​ലാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ത്യോ​പ്യ​യു​ടെ​ത​ന്നെ ബെ​റെ​ഹാ​നു സെ​ഗു ര​ണ്ടാ​മ​തെ​ത്തി. ഷി​ഫെ​റ തം​റും മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ​ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ മ​ക്​​തൂം വി​ജ​യി​ക​ൾ​ക്ക്​ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഹി​ർ​പ ചാ​മ്പ്യ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ത്യോ​പ്യ​യു​ടെ​ത​ന്നെ ദെ​റ ദി​ദ ര​ണ്ടാ​മ​തെ​ത്തി. നാ​ലു സെ​ക്ക​ൻ​ഡി​ന്റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഹി​ർ​പ​യു​ടെ കി​രീ​ട​നേ​ട്ടം. ര​ണ്ട് മ​ണി​ക്കൂ​ർ പ​തി​നെ​ട്ട് മി​നി​റ്റ് ഇ​രു​പ​ത്തി​യേ​ഴ് സെ​ക്ക​ൻ​ഡി​ലാ​ണ് ഹി​ർ​പ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version