Gulf

ദുബായ് എയർപോർട്ടിൽ 94-ാമത് സൗദി ദേശീയ ദിനം ആഘോഷിച്ചു.

Published

on

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 94-ാമത് സൗദി ദേശീയ ദിനം ശ്രദ്ധേയമായി ആഘോഷിച്ചു. സെപ്റ്റംബർ 23-ന് നടന്ന ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളും പ്രവർത്തനങ്ങളും ദുബായ് എയർപോർട്ടിൽ സജീവമായി നടന്നു.

യുഎഇ-സൗദി ബന്ധത്തിന്റെ ശക്തിയും സാഹോദര്യവും മുന്നോട്ട് വെക്കുന്ന ഈ ദിനാഘോഷത്തിൽ, സ്മാർട്ട് ഗേറ്റുകൾ പച്ച നിറത്തിൽ പ്രകാശിപ്പിച്ചതും, കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും” കുട്ടികളെ ആകർഷിച്ചതും ഏറെ ശ്രദ്ധ നേടി. ദുബായ് എയർപോർട്ടിലെ പാസ്‌പോർട്ട് കൺട്രോൾ മേഖലയിൽ സൗദി സന്ദർശക്കാരെ പൂക്കളും അറബിക് കോഫിയും ഈത്തപ്പഴവും നൽകിയാണ് രാജ്യത്തേക്ക് വരവേറ്റത്

എയർപോർട്ടിലെ ഫ്രണ്ട്‌ലൈൻ ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളുടെയും പതാകകൾ പതിച്ച ഷാളുകളും അണിഞ്ഞിരുന്നു.കൂടാതെ സന്ദർശകരുടെ പാസ്പോർട്ടിൽ (“#UAE_Saudi_Together_Forever” )എന്ന് മുദ്ര ചെയ്ത പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു നൽകി. അവർക്ക് ഡു വിന്റെ സൗജന്യസിം കാർഡും ഒപ്പം സമ്മാന ബോക്സുകളും വിതരണം ചെയ്യപ്പെട്ടു

ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി യുഎഇ-സൗദി സൗഹൃദത്തിന്റെ ആഴവും തന്ത്രപരമായ പങ്കാളിത്തവും എടുത്തുപറഞ്ഞു . സൗദി സന്ദർശകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള
ബന്ധം വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version