Gulf

ജീവനക്കാർക്ക് ശമ്പളം നൽകിയില്ല; മെഡിക്കൽ സ്ഥാപനത്തിലെ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കോടതി

Published

on

ജീവനക്കാർക്ക് ശമ്പളം നൽകിയില്ല; മെഡിക്കൽ സ്ഥാപനത്തിലെ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കോടതി
ആരോഗ്യ സ്ഥാപനത്തിനെതിരെ ദുബായ് കോടതിയുടെ സുപ്രധാന വിധി. മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവ്. വ്യാപാര സ്ഥാപനങ്ങൾക്ക് നൽകാനുള്ള കടങ്ങളും ഡോക്ടർമാർക്കും നഴ്സുമാർക്കും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പളവും നൽകാതിരുന്ന കേസിലാണ് ദുബായ് കോടതി ഉത്തരവിട്ടത്. ജനുവരി ഏഴിന് ലേലം നടത്താൻ നിർദേശം.ജീവനക്കാർക്ക് ശമ്പളം നൽകിയില്ല; മെഡിക്കൽ സ്ഥാപനത്തിലെ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കോടതി

ദുബായ്: സാധനങ്ങൾ വാങ്ങിയ വകയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകാനുള്ള കടങ്ങളും ഡോക്ടർമാർക്കും നഴ്സുമാർക്കും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പളവും നൽകാതിരുന്ന കേസിൽ ആരോഗ്യ സ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി ദുബായ് കോടതി. ഇവർക്കുള്ള കടവും ശമ്പള കുടിശികയും നൽകുന്നതിനായി ഹെൽത്ത് കെയർ ഫെസിലിറ്റിയിലെ മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് ദുബായിലെ കോടതി.

അടുത്ത ചൊവ്വാഴ്ച (ജനുവരി ഏഴ്) വൈകുന്നേരം അഞ്ച് മണിക്ക് റാസൽ ഖോറിലെ ലേല കേന്ദ്രത്തിൽ വെച്ച് ഇവ ലേലത്തിൽ വിൽക്കുകയും വിറ്റു കിട്ടുന്ന പണം കൊണ്ട് കടവും ശമ്പള കുടിശികയും തീർക്കാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കമ്പനിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും
പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.

കോടതി നിയോഗിച്ച എക്‌സിക്യൂട്ടർ 2024 മാർച്ചിൽ നടത്തിയ സൈറ്റ് പരിശോധനയെ തുടർന്ന് നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ ഉപകരണങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ റിപ്പോർട്ടിൽ സ്ഥാപനത്തിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും പട്ടിക തയ്യാറാക്കി നൽകിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുടെയും പണം കിട്ടാനുള്ള വ്യാപാര സ്ഥാപനങ്ങളുടെയും പരാതിയിലാണ് കോടതിയുടെ നടപടി.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version