കേരളം നമ്പർ വൺ, ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തുമെന്നും എം. എ യൂസഫലി. കേരളത്തിലെ ആറാമത്തെയും ഇന്ത്യയിലെ പതിനൊന്നാമത്തെയും മാളായ കോഴിക്കോട് ലുലുമാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടനെ സംബന്ധിച്ചും ലുലു ഗ്രൂപ്പിനെ സംബന്ധിച്ചും പുതിയ ലുലു മാൾ ചെറിയ പദ്ധതിയാണ്. ഉടൻ തന്നെ മറ്റൊരു വലിയ മാൾ കോഴിക്കോട് തുടങ്ങും.
പുതിയ മാളിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേതിന് സമാനമായ വലിയ ഷോപ്പിങ് മാൾ കോഴിക്കോട് നിർമ്മിക്കു0. കൂടാതെ ഫീസിബിലിറ്റി പഠനത്തിന് അനുസൃതമായി മറ്റ് ഇടങ്ങളിലും മാൾ തുടങ്ങുമെന്ന് യൂസഫലി പറഞ്ഞു. കോട്ടയത്താണ് ഇനി ലുലുവിൻ്റെ അടുത്ത മാൾ ആരംഭിക്കുന്നത്. കേരളം നമ്പർ വൺ ആണ് ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തുമെന്നും, കൂടുതൽ പദ്ധതികൾ വരുമ്പോഴാണ് ഭാവി തലമുറയ്ക്ക് കൂടുതൽ ഗുണകരമായി തീരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.