ബഹിരാകാശ പര്യവേക്ഷണ രംഗത്തെ മുന്‍നിര കളിക്കാരില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യ. അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ഐഎസ്ആര്‍ഒ കഴിഞ്ഞ കാലങ്ങളില്‍ ഈ രംഗത്ത് കൈവരിച്ചത്. ബഹിരാകാശ നിലയം ഉള്‍പ്പടെ വമ്പന്‍ പദ്ധതികളാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍ ആസൂത്രണം ചെയ്തുവരുന്നത്. ചന്ദ്രയാന്‍ 4, ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ ഉള്‍പ്പടെ നാല് വമ്പന്‍ ദൗത്യങ്ങള്‍ക്കായി 22750 കോടിരൂപയുടെ ഫണ്ട് അനുവദിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സഭ.
ഇന്ത്യയുടെയും ഐഎസ്ആര്‍ഒയുടെയും അഭിമാനം വാനോളം ഉയര്‍ത്തുന്ന ഈ നാല് ദൗത്യങ്ങളുടെ വിശദാംശങ്ങളാണ് താഴെ.
ചന്ദ്രയാന്‍ 4 വിജയകരമായ മുന്‍ ചന്ദ്രയാന്‍ ദൗത്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ആസൂത്രണം ചെയ്യുന്ന നാലാമത് ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാന്‍ 4. ചന്ദ്രനില്‍ നിന്ന് പാറയും മണ്ണും അടക്കമുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ചന്ദ്രയാന്‍ 4 ദൗത്യം. ഇന്ത്യ ആദ്യമായി നടത്തുന്ന സാമ്പിള്‍ റിട്ടേണ്‍ ദൗത്യം കൂടിയാണിത്. 2027 ല്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന ഈ ദൗത്യത്തിനായി 2104.06 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ചന്ദ്രയാന്‍ 4 ന്റെ ജോലികള്‍ എന്തെല്ലാം ?
ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുക.
ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കുക
ചന്ദ്രോപരിതലത്തില്‍ നിന്ന് പറന്നുയരുക
ട്രാന്‍സ്ഫര്‍ മോഡ്യൂളില്‍ നിന്ന് അണ്‍ ഡോക്കിങ്, ഡോക്കിങ് എന്നിവ ചെയ്യുക.
ഒരു മോഡ്യൂളില്‍ നിന്ന് മറ്റൊരു മോഡ്യൂളിലേക്ക് സാമ്പിളുകള്‍ കൈമാറ്റം ചെയ്യുക.
എൽവിഎം3, പിഎസ്എൽവി എന്നീ റോക്കറ്റുകളിലായി രണ്ട് വിക്ഷേപണങ്ങൾ നടത്തും. ചന്ദ്രയാൻ 4 പേടകത്തിന് അഞ്ച്
മോഡ്യൂളുകളുണ്ടാവും. ഓരോന്നിനും വ്യത്യസ്ത ചുമതലയായിരിക്കും. ഇവയെല്ലാം ഒന്നിച്ചായിരിക്കില്ല വിക്ഷേപിക്കുക. എൽവിഎം 3 റോക്കറ്റിൽ പ്രൊപ്പൽഷൻ മോഡ്യൂൾ, ഡിസന്റർ മോഡ്യൂൾ, അസന്റർ മോഡ്യൂൾ എന്നീ മൂന്ന് ഭാഗങ്ങൾ വിക്ഷേപിക്കും.
സ്റ്റേഷൻ (ബിഎഎസ്) ഇന്ത്യ ആദ്യമായി നിർമിക്കുന്ന ബഹിരാകാശ നിലയമാണ് ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും, ചൈനയുടെ ട്യാങ്ഗോങ് ബഹിരാകാശ നിലയത്തിനും സമാനമായി ബഹിരാകാശത്ത് ഇന്ത്യൻ സഞ്ചാരികളുടെ സ്ഥിരസാന്നിധ്യവും ഗവേഷണ പഠനങ്ങളും ലക്ഷ്യമിട്ടാണ് ഈ ദൗത്യം ആസൂത്രണം ചെയ്യുന്നത്. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യം ഇതിന് മുന്നോടിയാണ്.
11170 കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ ആദ്യ മോഡ്യൾ 2028 ൽ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2035 ഓടെ നിലയം പൂർണമായി നിർമാണം പൂർത്തിയാക്കാനും ഉദ്ദേശിക്കുന്നു.