അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിന് പിഴയിൽ 25% കിഴിവ് ഇപ്പോൾ നേടാം ആവർത്തിച്ചുള്ള ലംഘനം ഗുരുതരമായ കുറ്റമായി കണക്കാക്കുകയും ഉയർന്ന പിഴ ഈടാക്കുകയും ചെയ്യും. അബുദാബിയിൽ നിയമ ലംഘകർക്ക് പിഴത്തുകയുടെ 75 ശതമാനം അടച്ച് തീർപ്പാക്കാൻ സാധിക്കും.
പൊതു സ്ഥലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താനും കർശനമായി നേരിടാനും മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ് കുറ്റവാളികളെ നിയമലംഘനങ്ങൾ അറിയിക്കാനും അവർക്ക് പരിഹരിക്കാനുള്ള അവസരം നൽകാനും അനുവദിക്കും.
എന്നിരുന്നാലും നിയമലംഘകൻ അനുസരിച്ചില്ലെങ്കിൽ, നിയമലംഘനം നടത്തുന്നയാളുടെ ചെലവിൽ മുനിസിപ്പാലിറ്റി ലംഘനം പരിഹരിക്കും. ലംഘനം ഇഷ്യൂ ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ അപ്പീൽ നൽകാൻ നിയമലംഘകർക്ക് അവകാശമുണ്ട്.
ആവർത്തിച്ചുള്ള ലംഘനം ഗുരുതരമായ കുറ്റമായി കണക്കാക്കുകയും കുറ്റവാളിക്ക് ഉയർന്ന പിഴ നൽകുകയും ചെയ്യുമെന്നും പ്രമേയത്തിൽ പറയുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ലംഘനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നവർക്കും ഇതേ പിഴ ബാധകമാണ്.