എമിറേറ്റിലെ അൽ ഖൂർ താഴ്വരയിൽ കാർ അപകടത്തിൽ പരിക്കേറ്റ വയോധികനെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി നാഷനൽ സെർച് ആൻഡ് റെസ്ക്യൂ കേന്ദ്രം. 58 വയസ്സുള്ള പാകിസ്താൻ പൗരനാണ് അൽ ഖൂർ താഴ്വരയിൽ വാഹനം കേടായതിനെ തുടർന്ന് അപകടത്തിൽപെട്ടത്.
വിവരമറിഞ്ഞ ഉടനെ സെർച് ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തേക്ക് എത്തുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം ആവശ്യമായ തുടർചികിത്സക്കായി ഇയാളെ ദുബൈയിലെ റാശിദ് ആശുപത്രിയിലേക്ക് മാറ്റുകയുംചെയ്തു.
റാസൽഖൈമ പൊലീസ്, ദുബൈ പൊലീസ് സേനകൾ, അതിർത്തി രക്ഷാ വിഭാഗം, നാഷനൽ ആംബുലൻസ്, ദുബൈ ആംബുലൻസ് എന്നിവയുടെ സഹകരണത്തോടെയാണ് നാഷനൽ സെർച് ആൻഡ് റെസ്ക്യൂ കേന്ദ്രം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.