Gulf

കടലിൽ ബോട്ടുകൾകൊണ്ട് യുഎഇ; വീണ്ടും ലോകറെക്കോർഡ് സ്വന്തമാക്കി രാജ്യം

Published

on

അബുദബി: പുതിയ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുഎഇ. 52ബോട്ടുകള്‍ ചേര്‍ന്ന് നിന്ന് യുഎഇ എന്നെഴുതിയപ്പോള്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രാജ്യം. അബുദബിയിലെ അല്‍ ലുലു ദ്വീപിലാണ് ബോട്ടുകള്‍കൊണ്ട് യുഎഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുനിന്നത്.

ഇതിനായി ജലകായിക ബോട്ടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, മരബോട്ടുകള്‍, യാത്രാ ബോട്ടുകള്‍ എന്നിവ അണിനിരന്നാണ് ലോക റെക്കോഡ് സ്വന്തമാക്കിയത്. 52-ാമത് ദേശീയദിനം കണക്കിലെടുത്താണ് യുഎി എന്ന രൂപം സൃഷ്ടിച്ചത്. ആദ്യം 52 എന്ന അക്കരൂപം തീര്‍ക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് രാജ്യത്തിന്റെ പേര് എന്നാക്കമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

യുഎഇ എ​ന്നെ​ഴു​തി​യ ശേ​ഷം ഡ്രോ​ണു​ക​ള്‍ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ​ദൃ​ശ്യ​ങ്ങ​ളും പ​ക​ര്‍ത്തി. 380 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 155 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​യിരു​ന്നു ബോ​ട്ടു​ക​ള്‍ തീ​ര്‍ത്ത യുഎഇ എന്ന ​അ​ക്ഷ​ര​രൂ​പം. 64 ക്യാപ്റ്റൻമാരാണ് ദൗത്യത്തിന് പങ്കാളികളായത്. ​ഗിന്നസ് ബുക്ക് അധികൃതരുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഏ​ഴ​ര മ​ണി​ക്കൂ​ര്‍ ​നീണ്ട ദൗത്യം ക്യാ​പ്റ്റ​ന്‍സ് ക്ല​ബ് ടീം പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version