സൗദി: നിയമം ലംഘിച്ച് വാഹനത്തിൽ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി. ഇത് നിയമലംഘനമാണെന്നും പിഴയുണ്ടാകുമെന്നും റോഡ് സുരക്ഷ ഫോഴ്സ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ 1,000 മുതൽ 2,000 റിയാൽ വരെ പിഴ നൽകേണ്ടി വരും.
കാറിൽ അഗ്നിശമന ഉപകരണം ഘടിപ്പിക്കണം. തീപിടിത്തമുണ്ടായാൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ മാർഗമാണ്. റോഡ് സുരക്ഷ ഫോഴ്സ് നൽകുന്ന നിർദേശങ്ങൾ പാലിക്കണം. കർശന പരിശോധനയുണ്ടാകും. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.