Entertainment

ഇത് ‘മോഹൻലാൽവുഡ്’; 80 കോടിയിലേക്ക് കുതിച്ച് നേര്

Published

on

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. ആഗോളതലത്തിൽ സിനിമ 80 കോടിയിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോർട്ട്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കേരളത്തിൽ നിന്ന് മാത്രം 40 കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം 2.8 കോടി രൂപയാണ് കേരളത്തിൽ ചിത്രം നേടിയത്. ആറ് കോടിയായിരുന്നു ആദ്യദിന ആഗോള കളക്ഷൻ. മൗത്ത് പബ്ലിസിറ്റിയിൽ അടുത്ത ദിവസങ്ങളിലും ചിത്രം തിയേറ്ററിൽ ആളെ കയറ്റി. ക്രിസ്തുമസ് ദിനത്തിൽ മാത്രം സിനിമ 4.05 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. എട്ട് ദിവസത്തിനുള്ളിലാണ് നേര് 50 കോടി ക്ലബിൽ ഇടം നേടിയത്.

കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിനൊപ്പം അനശ്വര രാജനും കൈയ്യടി നേടുന്നുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version