Gulf

42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ നാളെ ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായി

Published

on

ഷാർജ: ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയര്‍ നാളെ ആരംഭിക്കും. 42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ആണ് തുടങ്ങുന്നത്. ഷാര്‍ജ എക്സ്പോ സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. നവംബര്‍ 12 വരെയാണ് ബുക്ക് ഫെയര്‍ നടക്കുന്നത്. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പുസ്തകമേളയെന്നാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ അറിയപ്പെടുന്നത്. നാളെ പരിപാടി തുടങ്ങാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു.

നൂറോളം പ്രസാധകർ ആണ് മേളയിൽ പങ്കെടുക്കുന്നത്. മേളയിലെ ഏഴാം നമ്പർ ഹാളിൽ ആണ് ഇന്ത്യയിൽ നിന്നുള്ള പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്നത്. പുസ്തക മേളയിൽ മറ്റുപല പരിപാടികളും ഉണ്ട്. ഇതിന്റെയെല്ലാം തയ്യാറെടുപ്പുകൾ പൂർത്തിയായി വരുകയാണ്. കേരളത്തിൽ നിന്ന് ചില എഴുത്തുകാരും ഷാർജയിൽ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പരിപാടിയിൽ പങ്കടുക്കാൻ വേണ്ടിയെത്തും. റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ ആണ് പരിപാടിയുടെ വിശിഷ്ടാതിഥി. ഈ വർഷത്തെ മികച്ച വ്യക്തിത്വമായി തെരഞ്ഞെടുത്തിരിക്കുന്നത് ലിബിയൻ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹിം അൽ കോനിയെയാണ് അദ്ദേഹത്തിന് ചടങ്ങിൽ പുരസ്കാരം നൽകും.

നമുക്ക് പുസ്തകങ്ങളെക്കുറിച്ച് പറയാം എന്ന പ്രമേയത്തിൽ നിരവധി എഴുത്തുക്കാൻ സംസാരിക്കും. ഇന്ത്യയിൽ നിന്നുള്ളവരും ഈ സെക്ഷനിൽ സംസാരിക്കുന്നുണ്ട്. സാഹിത്യ, സാംസ്‌കാരിക മേഖലയിൽ നിന്നുള്ളവർ മാത്രമല്ല ഇന്ത്യയിൽ നിന്നും എത്തുന്നത്. മാധ്യമ രംഗത്തെ പ്രമുഖരും, ബിസിനസ് രംഗത്തെ പ്രമുഖരും എത്തുന്നുണ്ട്. പലരും തങ്ങൾ വായിച്ച പുസ്തകങ്ങളെ കുറിച്ച് സംസാരിക്കും. ചർച്ചയിൽ പങ്കെടുക്കും.

ബര്‍ഖാ ദത്ത്, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, സുനിതാ വില്യംസ്, അജയ് പി.മങ്ങാട്ട്, നീനാ ഗുപ്ത, മല്ലിക സാരാഭായ്, നിഹാരിക, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി , യാസ്മിന്‍ കറാച്ചിവാല, തുടങ്ങിയവരാണ് ഈ വർഷത്തെ അതിഥികളായി മേളയിലേക്ക് പോകുന്നത്.

അതേസമയം, പ്രസാധക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മികച്ച വനിതാ പ്രസാധകർക്ക്പബ്ലിഷർ എക്സലൻസ് അവാർഡുകൾ നൽകാൻ തീരുമാനിച്ച് ഷാർജ ബുക്ക് അതോറിറ്റി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി ആണ് ഷാർജ പ്രസാധക സമ്മേളനത്തെ അഭിസംബോധന ചെയ്തതെന്നാണ് റിപ്പോർട്ട്. ശൈഖ ബുദൂർ അൽ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ പ്രസാധകരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വനിതകളെ നേതൃനിരയിലേക്ക് ഉയർത്താൻ ആണ് ലക്ഷ്യം വെക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

20 വർഷമെങ്കിലും ശക്തമായ സ്വാധീനം ചെലുത്തിയവർക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എമർജിങ് ലീഡർ അവാർഡ്, ഇന്നൊവേഷൻ അവാർഡ് തുടങ്ങി മൂന്ന് വിഭാഗത്തിലാണ് അവാർഡ് നൽകിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ആർക്കും ഏത് വിഭാഗത്തിലും അപേക്ഷ സമർപ്പിക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. നോമിനേഷനുകൾ 2024 ജനുവരി 15 വരെ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version