റിമാ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. ‘ഗന്ധർവ്വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളമാണ്.
ഗന്ധർവ്വനും ഒരു പെൺകുട്ടിയും ആകസ്മികമായി കണ്ടുമുട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മൃദുൽ ജോർജ് ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്.
സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. കാർത്തിക് പർമർ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിമയുടെ ജന്മദിനമായ ജനുവരി 18-ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.