Gulf

ഷാർജ രാജ്യാന്തര പുസ്തകമേള; നടി കരീനാ കപൂർ വോൾ സോയിങ്കയും എത്തും, കുക്കറി കോർണറിൽ ഷെഫ് സുരേഷ് പിള്ള

Published

on

ഷാർജ: നവംബർ 1 മുതൽ 12 വരെയാണ് ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്നത്. എക്‌സ്‌പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയുടെ 42-ാമത് വാർഷിക പതിപ്പിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും. 108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരും പ്രദർശകരും ആയിരിക്കും പങ്കെടുക്കുന്നത്. “ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു” എന്നാണ് ഇത്തവണത്തെ പ്രമേയം. അതിഥി രാജ്യമായ ദക്ഷിണ കൊറിയയെ ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം അഥികൾ ആണ് എത്തുന്നത്. എന്നാൽ സാഹിത്യ രംഗത്തെ മലയാളികൾ ആരെങ്കിലും വരുന്നുണ്ടോയെന്ന്കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അധികൃതർ പുറത്തുവിട്ടിട്ടില്ല.

15 ലക്ഷം ടൈറ്റിലുകളാണ് ഇപ്രാവശ്യം പ്രദർശിപ്പിക്കുന്നത്. ഇത് വിലക്ക് വാങ്ങാനും അവസരം ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 600 എഴുത്തുകാർ എത്തുന്നുണ്ട്. 69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ നയിക്കുന്ന 1,700-ലേറെ സാഹിത്യ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ദക്ഷിണ കൊറിയയെ പരിപാടിയിൽ ആദരിക്കും. സാഹിത്യം, കല, സാങ്കേതികവിദ്യ, സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയും പ്രദർശിപ്പിച്ചുകൊണ്ടായിരിക്കും ദക്ഷിണ കൊറിയയെ ആദരിക്കുന്നത്. 60 ചരിത്ര കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദർശനവും സംഘടിപ്പിക്കും. പോർച്ചുഗീസ് യൂണിവേഴ്‌സിറ്റി ഓഫ് കോയിംബ്രയുമായി സഹകരിച്ച് ആണ് പരിപാടി സംഘടിപ്പിക്കുക.

രാജ്യാന്തര തലത്തിൽ ഏഷ്യൻ രാജ്യങ്ങളി ലെ ഇന്ത്യയിൽ നിന്നാണ് കൂടുതൽ പ്രസാധകർ മേളയിൽ പങ്കെടുക്കാൻ വേണ്ടിയെത്തും. 120 പേർ ആണ് എത്തുന്നത്. 1043 അറബ് പ്രസാധകരും 900 രാജ്യാന്തര പ്രസാധകരും ആണ് ആകെ മേളയിൽ പങ്കെടുക്കുന്നത്. എന്നാൽ മേളയിൽ എത്തുന്ന എഴുത്തുക്കാർ ആയ ഇന്ത്യക്കാരുടെ എണ്ണം കുറവാണ്. വരും ദിവസങ്ങളിൽ എത്തുന്നവരുടെ പേരുകൾ കൂടുതലായി വളിപ്പെടുത്തുമെന്നാണ് സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞത്

ബോളിവുഡ് താരം കരീന കപൂർ ആണ് ഇന്ത്യയിൽ നിന്നും എത്തുന്ന പ്രമുഖരിൽപ്പെട്ട ഒരാൾ. കരീനാ കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ; ദി അൾടിമേറ്റ് മാന്വൽ ഫോർ മംസ് ടു ബി എന്ന പുസ്തകവുമായാണ് താരം എത്തുന്നത്. 1986 ലെ സാഹിത്യ നൊബേൽ ജേതാവ് നൈജീരിയൻ നാടകകൃത്തും നോവലിസ്റ്റുമായ വോൾ സോയിങ്കയാണ് എത്തുന്ന മറ്റൊരു അതിഥി. ഇന്ത്യൻ എഴുത്തുകാരി മോണിക്ക ഹാലൻ, ഡച്ച് എഴുത്തുകാരൻ സ്വാമി പൂർണചൈതന്യ, ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്,ബ്രിട്ടീഷ്-പാക്കിസ്ഥാൻ നോവലിസ്റ്റും എഴുത്തുകാരനുമായ മൊഹ്‌സിൻ ഹമീദ്, ചെക്ക്-കനേഡിയൻ ശാസ്ത്രജ്ഞൻ വക്ലാവ് സ്മിൽ, സ്വീഡിഷ് എഴുത്തുകാരൻ തോമസ് എറിക്സൺ എന്നിവരാണ് എത്തുന്ന മറ്റു പ്രമുഖർ.

കൂടാതെ ഈ വർഷം മേളയിൽ സംഘടിപ്പിക്കുന്ന കുക്കറി കോർണറിൽ പങ്കെടുക്കാൻ വേണ്ടി ഇന്ത്യയിൽ നിന്ന് മലയാളി ഷെഫ് സുരേഷ് പിള്ള എത്തും. 12 രാജ്യാന്തര പാചകക്കാർ ആണ് എത്തുന്നത് അതിൽ ഒരാളായി മലയാളി ഷെഫ് സുരേഷ് പിള്ളയും ഉണ്ടായിരിക്കും. 45 തത്സമയ പാചക പരിപാടികൾ ഇവിടെ ഉണ്ടായിരിക്കും. പരിപാടിക്ക് പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും ഷോ കാണാനുള്ള സൗകര്യം ഒരുക്കും. സമൂഹമാധ്യമ സ്റ്റേഷനിൽ വിവിധ ശിൽപശാലകൾ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version