Entertainment

ഷെയ്ൻ നിഗം-മഹിമ നമ്പ്യാർ ജോഡി വീണ്ടും; ലിറ്റിൽ ഹാർട്സിലെ പ്രണയഗാനം പുറത്തിറങ്ങി

Published

on

ആർ ഡി എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഏദൻ പൂവേ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സന മൊയ്തുട്ടിയും ചേർന്നാണ്. ഗാനരചന വിനായക് ശശികുമാർ. റെക്കോർഡ് തുകയ്ക്കാണ് സോണി മ്യൂസിക് പാട്ടുകൾ സ്വന്തമാക്കിയിരിക്കുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബുരാജ്, ഷമ്മി തിലകൻ,ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി ,എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടനാണ്. ക്യാമറ ലുക്ക് ജോസ്, എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ, ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. അസോസിയേറ്റ് ഡയറക്ടർ ദിപിൽദേവ്,മൻസൂർ റഷീദ്. പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version