ഖത്തർ: ആഗോളതലത്തില്‍ ഭക്ഷ്യവിലക്കയറ്റ നിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഇടം പിടിച്ച് ഖത്തർ. 2022 ജൂലൈയ്ക്കും 2023 മേയ്ക്കും ഇടയിലുളള കണക്കുകൾ പുറത്തുവന്നപ്പോൾ ആണ് ഖത്തർ സ്ഥാനം പിടിച്ചിരിക്കുന്നത്. വാര്ഷാടിസ്ഥാനത്തില് രണ്ട് ശതമാനത്തില്‍ താഴെയാണ് ഖത്തറില്‍ ഭക്ഷ്യവിലക്കയറ്റം. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ട്രേഡിങ് എക്കണോമിക്സ് എന്നിവ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ഫറയുന്നത്.
ഭക്ഷ്യവിലക്കയറ്റം നിര്‍ണയിക്കുന്ന സൂചിക പ്രകാരം 2022 ജൂലൈയില്‍ ഖത്തറിലെ ഭക്ഷ്യവിലക്കയറ്റ നിരക്ക് 4.8 ശതമാനമായിരുന്നു. എന്നാൽ പിന്നീട് കഴിഞ്ഞ വർഷം ഓരോ മാസവും ഉള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് കുറവാണ്. ഓഗസ്റ്റില്‍ 6.4 ശതമാനം, സെപ്തംബറില്‍ 4.6 ശതമാനം, ഒക്ടോബറില്‍ 1.3 ശതമാനം, നവംബറില്‍ 0.3 ശതമാനം, ഡിസംബറില്‍ 1.5 ശതമാനം, എന്നിങ്ങനെയായിരുന്നു കണക്കുകൾ.
എന്നാൽ ഈ വർഷത്തെ കണക്കുകൾ ഇങ്ങനെ, ജനുവരി – 0.6 ശതമാനം ഫെബ്രുവരിയില്‍ 1.9 ശതമാനം, മാര്‍ച്ച് 0.7 ശതമാനം, ഏപ്രില്‍- 1.4 ശതമാനം, മേയ്- 1.5 ശതമാനം എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ ഭക്ഷ്യ വിലക്കയറ്റ സൂചകങ്ങള്‍ വിലയിരുത്തികൊണ്ട് കളര്‍ കോഡ് തയ്യാറാക്കിയത്. എല്ലാ രാജ്യങ്ങളും ഒരോ കളർ നൽകി. ഇതിൽ ഖത്തറിന്റെ കളര്‍ കോഡ് പച്ചയാണ്
ലോകബാങ്കിന്റെ സൂചിക അനുസരിച്ച് ഭക്ഷ്യ വിലക്കയറ്റ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ ആണെങ്കിൽ മാത്രമാണ് പച്ച നിറം കൊടുക്കുന്നത്. നാണയനിധി നല്കുന്ന സ്ഥിതി വിവര കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് ഭക്ഷ്യ വിലക്കയറ്റ നിരക്കുകളുടെ കണക്ക് തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.