Gulf

മദീനയിലെ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇനി വർഷത്തിൽ ഒരു തവണ മാത്രം

Published

on

മദീന: മദീനയിലെ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇനി വർഷത്തിൽ ഒരു തവണ മാത്രം. പെർമിറ്റിന് അപേക്ഷിക്കുമ്പോൾ അവർ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. റൗദ സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പുതിയ അപ്ഡേറ്റിൽ ആണ് ഇക്കാര്യം വ്യക്തമാകുന്നത്.

പുതുതായി ഒരാൾക്ക് 365 ദിവസത്തിന് ശേഷമേ അടുത്ത പെർമിറ്റ് ലഭിക്കൂ. മദീനയിൽ എത്തുന്നവർക്ക് സന്ദർശനം എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. റൗദയിൽ സന്ദർശിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടുതൽ ആണ്. ഇത് അനുസരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പ്രവാചക ഖബറിന്‍റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗദ. ഇവിടെ സന്ദർശിക്കാൻ നിരവധി പേരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊവിഡ് കാലത്താണ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി തുടങ്ങിയത്. എന്നാൽ കൊവിഡിന് ശേഷം പെർമിറ്റ് സംവിധാനങ്ങൾ എല്ലാം എടുത്തു കളഞ്ഞു. ഇപ്പോൾ മദീനയിൽ റൗദ പ്രവേശനത്തിന് മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളൂ. നിലവിൽ മദീന ഹറം പള്ളി പ്രവേശനം, നിസ്കാരം, പ്രവാചകന്‍റെ ഖബറിടം സന്ദർശിക്കൽ തുങ്ങിയവക്കൊന്നും തന്നെ ഇപ്പോൾ പെർമിറ്റ് നിർബന്ധമില്ല. ഉംറ ആപ്ലികേഷനായ നസുക് വഴിയാണ് പെർമിറ്റ് എടുക്കേണ്ടത്.

അതിനിടെ പുതിയ വർഷത്തെ ഹജ്ജ് സീസണിനായി ഒരുക്കങ്ങൾ തുടങ്ങി. തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി പുതിയ റെസിഡൻഷ്യൽ ടവറുകൾ നിർമ്മിക്കുന്നു.മശാഇർ റോയൽ കമീഷനാണ് ടവറുകളുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. 12 പുതിയ റെസിഡൻഷ്യൽ ടവറുകൾ ആണ് നിർമ്മിക്കുന്നത്.

അടുത്ത ഏതാനും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവാണ് വരുന്നത്. ഈ വർഷം ഹജ്ജ് വേളയിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സമയബന്ധിതമായി തീർഥാടകർക്ക് പോകാനും വരാനുമുള്ള സൗകര്യം വർധിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. സുരക്ഷ എന്നിവക്കാവശ്യമായ അടിസ്ഥാന സംവിധാനങ്ങളും നൂതന സാങ്കേതിക സൗകര്യങ്ങളും എല്ലാം കൂടുതൽ ആയി ഇത്തവണ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ നിബന്ധനകൾ കണക്കിലെടുത്ത് ആധുനിക എൻജിനീയറിങ് ഡിസൈനുകളിലാണ് ഇതെല്ലാം നിർമ്മിച്ചിരിക്കുന്നത്.

റെസിഡൻഷ്യൽ ടവറുകൾ മിനയിൽ പരീക്ഷിക്കുന്നത് ഇത് ആദ്യമല്ല. സീസൺ സമയം ആയാൽ ഇത്തരത്തിൽ വിവിധ തരത്തിലുള്ള വേറിട്ട കെട്ടിടങ്ങൾ നിർമ്മിക്കാറുണ്ട്. 15 വർഷം മുമ്പ് മിന താഴ്വരയിൽ ഇത്തരത്തിൽ ആറ് റെസിഡൻഷ്യൽ ടവറുകൾ നിർമ്മിച്ചിരുന്നു. അത് വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് 12 എണ്ണം കൂടി നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version