India

നോർക്ക സൗജന്യ ആംബുലൻസ് സർവീസ്; അറിയേണ്ടതെല്ലാം

Published

on

മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിയാൽ എയർ പോർട്ടിൽ നിന്നും വീട്ടിലേക്കോ സംസ്കരണ സ്ഥലത്തേക്കോ എത്തിക്കാൻ നോർക്കയുടെ കീഴിൽ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാണ്. അതുപോലെ, ആംബുലൻസ് സേവനം ആവശ്യമായി വരുന്ന രോഗികളായ പ്രവാസി യാത്രക്കാർക്ക് എയർപോർട്ടിൽ നിന്നും ആശുപത്രികളിലേക്കോ വീട്ടിലേക്കോ ഉള്ള യാത്രക്കും ഈ സേവനവും ലഭ്യമാണ്.

കേരളത്തിലെ നാല് എയർപോർട്ടുകൾക്ക് പുറമെ, മംഗലാപുരം, കോയമ്പത്തൂർ എന്നീ വിമാനത്താവളത്തിൽ നിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി, താഴെ പറയുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്.

1- norkaemergencyambulance@gmail.com
എന്ന ഇമെയിലിൽ താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ച് സന്ദേശം അയക്കുക.

a . നാട്ടിലെ ഏത് എയർപോർട്ടിൽ നിന്ന് എവിടേക്കാണ് ഗതാഗതം ആവശ്യമായത്. ( വീട്ടു പേര്, വാർഡ് – പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ, ജില്ല മുതലായവയുടെ വിവരങ്ങൾ .

b. മൃതദേഹം അല്ലെങ്കിൽ രോഗി നാട്ടിലെ എയർപോർട്ടിൽ എത്തിച്ചേരുന്ന തിയ്യതിയും സമയവും .

c- നാട്ടിൽ ബന്ധപ്പെടേണ്ട രണ്ട് ആളുകളുടെ പേരും മൊബൈൽ നമ്പറുകളും.

ഇമെയിലിൽ താഴെ പറയുന്ന രേഖകളും അറ്റാച്ച് ചെയ്തുവേണം അയക്കാൻ

1- പാസ്പോർട്ട് കോപ്പി
2 – വിദേശ രാജ്യത്തെ ഐ.ഡി. കോപ്പി.
3 – എയർ ടിക്കറ്റ് കോപ്പി.
4- മരണപ്പെട്ടവരുടെ കാര്യത്തിൽഎയർ വെ ബിൽ കോപ്പി.
5 – രോഗിയാണെങ്കിൽ മെഡിക്കൽ രേഖകളുടെ കോപ്പികൾ.

കഴിഞ്ഞ സാമ്പത്തിക വർഷം 430 പേർക്കായി ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ദിനം പ്രതി ഈ സേവനത്തിനുള്ള സാഹചര്യം കൂടി വരുന്നതിനാൽ കൂടുതൽ പ്രയോജനപ്പെടുത്താൻ നേതൃത്വം നൽകാൻ അഭ്യർത്ഥന.

വിവരങ്ങൾക്ക് കടപ്പാട്.. അബ്ദുൽ റഊഫ് കൊണ്ടോട്ടി (പ്രവാസി സാമൂഹ്യ പ്രവർത്തകൻ)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version