സൗദി: സൗദി ദേശീയദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ആണ് രാജ്യത്ത് കഴിഞ്ഞ ദിവസം നടന്നത്. പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധനേടിയിരിക്കുകയാണ് അൽ ഹിലാൽ സൂപ്പർ താരം നെയ്മർ. പരമ്പരാഗത സൗദി വേഷവിധാനങ്ങളോടെയാണ് നെയ്മർ അർധയിൽ പങ്കെടുക്കാൻ എത്തിയത്. നെയ്മർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.
റിയാദ്, ജിദ്ദ, ദമാം, അൽകോബാർ, ജുബൈൽ, അൽഹസ, ഖഫ്ജി നഗരങ്ങൾ കേന്ദ്രമാക്കിയായിരുന്നു പരിപാടി നടന്നത്. ദമാമിലെയും അൽഖോബാറിലെയും കോർണിഷുകളിൽ വലിയ തരത്തിലുള്ള പരിപാടികൾ നടന്നു. കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും അരങ്ങേരി. വിപുലമായ രീതിയിലുള്ള കരിമരുന്നു പ്രയോഗമാണ് ഇത്തവണ സംഘാടകർ ഇവിടെ ഒരുക്കിയിരുന്നത്.
കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയർത്തിയും ഭരണാധികാരികളുടെ ഫളക്സുകൾ സ്ഥാപിച്ചിരുന്നു. നഗരങ്ങൾ വലിയ രീതിയിൽ അലങ്കരിച്ചിരുന്നു.