സെപ്റ്റംബർ അവസാനം വരെ ക്ലൗഡ് സീഡിങ് തുടരാനാണ് തീരുമാനം. പൈലറ്റുമാര്‍ക്കൊപ്പം കാലാവസ്ഥാ മേഖലയിലെ ഗവേഷകരും ദൗത്യത്തിന്റെ ഭാഗമാകും. ക്ലൗഡ് സീഡിങ് ആരംഭിക്കുന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമമായി മഴ പെയ്യിക്കാനാകില്ലെന്നും മഴയുടെതോത് വര്‍ദ്ധിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.