Gulf

മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ ക്ലൗഡ് സീഡിങ്ങുകൾ; ഒരു മാസം നീളുന്ന ദൗത്യത്തിനൊരുങ്ങി യുഎഇ

Published

on

അബുദാബി: മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ യുഎഇ. വേനല്‍ക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കൂടുതല്‍ ക്ലൗഡ് സീഡിങ്ങുകള്‍ നടത്താനാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം തയ്യാറെടുക്കുന്നത്. ഒരു മാസം നീളുന്ന ക്ലൗഡ് സീഡിങ് ദൗത്യത്തിന് അടുത്ത ആഴ്ച അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടക്കമാകും.

സെപ്റ്റംബർ അവസാനം വരെ ക്ലൗഡ് സീഡിങ് തുടരാനാണ് തീരുമാനം. പൈലറ്റുമാര്‍ക്കൊപ്പം കാലാവസ്ഥാ മേഖലയിലെ ഗവേഷകരും ദൗത്യത്തിന്റെ ഭാഗമാകും. ക്ലൗഡ് സീഡിങ് ആരംഭിക്കുന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമമായി മഴ പെയ്യിക്കാനാകില്ലെന്നും മഴയുടെതോത് വര്‍ദ്ധിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അടുത്തിടെ രാജ്യത്ത് ശക്തമായ മഴ പെയ്തത് ക്ലൗഡ് സീഡിങ് കൊണ്ട് മാത്രമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ജൂണ്‍ മുതല്‍ ഇതുവരെ 22 ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് കാലാവസ്ഥാ കേന്ദ്രം നടത്തിയത്. മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനായി 1990 മുതല്‍ യുഎഇ ക്ലൗഡ് സീഡിങ് നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version