Gulf

മമ്മൂട്ടിയുടെ ജന്മദിനാഘോഷം; ഫാന്‍സ് യുഎഇ ചാപ്റ്റര്‍ ആരംഭിച്ച മെഗാ രക്തദാന ക്യാമ്പയിന്‍ തുടരുന്നു

Published

on

അബുദാബി: നടൻ മമ്മൂട്ടിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്റര്‍ ആരംഭിച്ച മെഗാ രക്തദാന ക്യാമ്പയിന്‍ തുടരുന്നു. പതിനേഴ് രാജ്യങ്ങളിലുളള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് യുഎഇയില്‍ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചത്.

മമ്മൂട്ടിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ക്യാമ്പയിന്‍ വിവിധ എമിറേറ്റുകളില്‍ ഇതിനകം പൂര്‍ത്തിയായി. എല്‍എല്‍എച്ച് ആശുപത്രി അങ്കണത്തില്‍ അബുദാബി യൂണിറ്റ് സംഘടിപ്പിച്ച ക്യാമ്പില്‍ നൂറ് കണക്കിന് ആളുകള്‍ രക്തദാനം നടത്തി. അല്‍ ഐന്‍, ദുബായ് എന്നീ യൂണിറ്റുകളും വിപുലമായ രീതിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തിരുവോണ നാളില്‍ ഓസ്‌ട്രോലിയയില്‍ നിന്നാണ് ആഗോള തലത്തിലുളള രക്തദാന ക്യാമ്പയിന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ തുടക്കം കുറിച്ചത്. യുഎഇ അടക്കം പതിനെട്ട് രാജ്യങ്ങളിലായി ഇരുപത്തി അയ്യായിരം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങള്‍ക്കൊപ്പം കേരളത്തില്‍ 14 ജില്ലകളിലായി നൂറുകണക്കിന് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതായും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version