ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിവസത്തിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെക്കുന്നത്. അമ്പെയ്ത്തില്‍ ഇന്ത്യ മൂന്ന് മെഡലുകളുറപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തില്‍ ഓജസ് പ്രവീണും അഭിഷേക് വര്‍മ്മയും ഫൈനലിലെത്തിയതോടെ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ ഉറപ്പിച്ചു. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. നിലവില്‍ 62 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. 13 സ്വര്‍ണം, 24 വെള്ളി, 25 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.