Sports
‘ലെറ്റ്സ് ഫുട്ബോൾ’; ഐഎസ്എൽ പത്താം പതിപ്പിന് നാളെ കിക്കോഫ്
കേരളാ ബ്ലാസ്റ്റേഴ്സ്, ഐഎസ്എല്ലിന്റെ പ്രഥമ സീസണിലും മൂന്നാം സീസണിലും ഫൈനലിൽ എത്തിയ ടീം. പിന്നീട് മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ പ്രയാസപ്പെട്ടു. എന്നാൽ സെർബിയൻ പരിശീലകൻ ഇവാൻ വുകാമനോവിച്ച് എത്തിയതോടെ കളി മാറി. എട്ടാം പതിപ്പിൽ വീണ്ടും ഫൈനലിൽ എത്തി. നിർഭാഗ്യം മൂന്ന് തവണ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സ് തോൽവിക്ക് കാരണമായി. കഴിഞ്ഞ സീസണിൽ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്സിയുടെ വിവാദ ഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചു. ഇത്തവണ എല്ലാ കണക്കുകളും തീർത്ത് കിരീടം ചൂടുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സ്വന്തം സ്റ്റേഡിയത്തിലും എതിരാളിയുടെ നാട്ടിലുമായി 11 ടീമുകളോട് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടണം. അതിൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ മുതൽ നവാഗതരായ പഞ്ചാബ് വരെയുണ്ട്.

മോഹൻ ബഗാൻ സൂപ്പർ ജയന്റസ് നിലവിലത്തെ ഐഎസ്എൽ ചാമ്പ്യന്മാരാണ്. ഒപ്പം ഡ്യൂറൻഡ് കപ്പിലും കിരീടം നേടിയാണ് മോഹൻ ബഗാന്റെ വരവ്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയുള്ള സന്തുലിതമായ ടീമാണ് മോഹൻ ബഗാന്റെ കരുത്ത്. ജേസൺ കമ്മിങ്സ്, ദിമിത്രി പെട്രാറ്റോസ്, മൻവീർ സിങ്, ലിസ്റ്റൺ കൊളാസോ എന്നിവരാണ് മുന്നേറ്റ നിരയുടെ കരുത്ത്. സഹൽ അബ്ദുൾ സമദ്, യൂഘോ ബൗമു, ജോണി കൊക്കോ, അനിരുദ്ധ് ഥാപ്പ തുടങ്ങിവർ മധ്യനിരയിൽ അണിനിരക്കുന്നു. പ്രതിരോധ നിരയിലെ അൻവർ അലിയെ മറികടക്കുക ഏതൊരു ടീമിനും ബുദ്ധിമുട്ടാകും. സ്പെയിൻ പരിശീലകനായ യുവാൻ ഫെറാൻഡോയാണ് ബഗാന് കളി പറഞ്ഞുകൊടുക്കുന്നത്.
കഴിഞ്ഞ സീസണിലെ പലതാരങ്ങളെയും ഒഴിവാക്കി പുത്തൻ നിരയുമായാണ് ബെംഗളൂരു എഫ്സിയുടെ വരവ്. യുവത്വത്തിനാണ് ബെംഗളൂരു പ്രാധാന്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ബെംഗളൂരു. ഡ്യൂറൻഡ് കപ്പിൽ രണ്ടാം നിര ടീമിനെ അയച്ചതിനാൽ ബെംഗളൂരുവിന്റെ കരുത്തും ദൗർബല്യവും എതിർ ടീമുകൾക്ക് അത്ര പരിചിതമല്ല. ഏഷ്യൻ ഗെയിംസ് നടക്കുന്നതിനാൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ആദ്യ മത്സരങ്ങളിൽ ബെംഗളൂരുവിനൊപ്പം ഉണ്ടാകില്ല. ഹാവി ഹെർണാണ്ടസ്, റയാൻ വില്യംസ്, കുർട്ടിസ് മാർട്ടിൻ, കെസിയ വിൻഡോർപ്, സ്‌ലാവ്‌കോ ദാമനോവിച്ച്, സലാം ജോൺസൺ സിങ്, രോഹിത് ഡാനു, ജെസ്സൽ കാർനെയ്റോ, ഹലിചരൺ നർസാരി, ശിവശക്തി നാരായണൻ, ഗുർപ്രീത് സിങ് സന്ധു, രോഷൻ സിങ് തുടങ്ങിയ താരങ്ങളാണ് ബെംഗളൂരു നിരയിലുള്ളത്. സൈമൺ ഗ്രേസൺ ആണ് പരിശീലകൻ.

കഴിഞ്ഞ സീസണിൽ ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ് വിജയിച്ച മുംബൈ സിറ്റിക്ക് കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലും സഡൻ ഡെത്തിലും ബെംഗളൂരു എഫ്സിയുമായി കടുത്ത പോരാട്ടം നടത്തിയ ശേഷമാണ് മുംബൈ കഴിഞ്ഞ തവണ കീഴടങ്ങിയത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയാണ് മുംബൈയുടെ വരവ്. യോവേൽ വാൻ നീഫും നാസ്സർ എൽ ഖയാറ്റി, ആകാശ് മിശ്ര, വിനിത് റായി, ഗ്രെഗ് സ്റ്റുവർട്ട്, ഹോർഹെ പെരേര തുടങ്ങിയവർ മുംബൈക്കായി അണിനിരക്കുന്നു. ഇത്തവണ കപ്പുയർത്തുന്നതിനപ്പുറം മുംബൈയ്ക്ക് മറ്റുചിന്തകളില്ല.
ഇത്തവണയും കഴിഞ്ഞ സീസണുകളിലെ മികച്ച പ്രകടനം ആവർത്തിക്കുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. 2021ൽ ചാമ്പ്യനും 2022ൽ സെമി ഫൈനലിസ്റ്റകളുമാണ് ഹൈദരാബാദ്. പക്ഷേ കഴിഞ്ഞ സീസണുകളിൽ ഹൈദരാബാദിനെ മുന്നിൽ നിന്ന് നയിച്ച ബർത്തലോമിയോ ഓഗ്ബെച്ചെ ഇത്തവണ ടീമിലില്ല. ജൊനാഥൻ മോയ, ഫെലിപെ അമോറിം, ജോ നോൾസ്, പെറ്റേരി പെന്നാനെൻ, ജാവോ വിക്ടർ തുടങ്ങിയ വിദേശ താരങ്ങളിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ.

ഐഎസ്എല്ലിന് എത്തുമ്പോൾ ഡ്യൂറൻഡ് കപ്പിലെ മോശം പ്രകടനമാണ് ഒഡീഷ എഫ്സിയുടെ മുന്നിലുള്ളത്. ഐഎസ്എല്ലിലെ സൂപ്പർ പരിശീലകരിൽ ഒരാളായ സെർജിയോ ലൊബേറയ്ക്കാണ് ഒഡീഷയെ നയിക്കാനുള്ള ചുമതല. അഹ്‌മദ് ജാഹു, മൗത്താഡ ഫാൾ, ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണ, ബ്രസിലിയൻ സൂപ്പർ താരം ഡിയേഗോ മൗറീഷ്യോ, ജെറി ലാർറിൻസ്വാല, ലെന്നി റോഡ്രിഗസ് തുടങ്ങിയവർ ഒഡീഷ നിരയിൽ അണിനിരക്കുന്നു.
ഇന്ത്യൻ കരുത്തരെ ഉൾപ്പെടുത്തിയുള്ള നിരയാണ് എഫ്സി ഗോവ ഒരുക്കിയിരിക്കുന്നത്. സന്ദേശ് ജിങ്കാൻ, റെയ്നീയർ ഫെർണാണ്ടസ്, ഉദാന്ത സിങ്, റൗളിൻ ബോർഗസ്, ബോറിസ് സിങ്, ബ്രാൻഡൻ ഫെർണാണ്ടസ്, ധീരജ് സിങ്, സെരിട്ടൺ ഫെർണാണ്ടസ് തുടങ്ങിയവർ ഗോവയുടെ ഇന്ത്യൻ കരുത്തരാണ്. കാർലോസ് മാർട്ടിനെസ്, കാൾ മക്ഹ്യൂ, ഒഡേയ് ഒനായിന്ത്യ, വിക്ടർ റോഡ്രിഗ്സ്, പൗളോ റെട്രി, നോഹ സദോയ് എന്നിവർ വിദേശ താരങ്ങളായി ഗോവൻ നിരയിലുണ്ട്. സ്പാനിഷ് പരിശീലകനായ മനോലോ മാർകേസ് ആണ് എഫ്സി ഗോവയ്ക്ക് വേണ്ടി തന്ത്രങ്ങൾ ഒരുക്കുന്നത്.

പഴയ പരിശീലകൻ ഓവൻ കോയലിനെ തിരിച്ചുവിളിച്ചാണ് ചെന്നൈൻ എഫ്സി ഐഎസ്എല്ലിന് തയ്യാറെടുക്കുന്നത്. കോയൽ വന്നതിന് പിന്നാലെ ചില മാറ്റങ്ങളും ചെന്നൈൻ നിരയിൽ കാണാം. റാഫേൽ ക്രിവെല്ലാറോയെ ചെന്നൈൻ തിരിച്ചുവിളിച്ചു. ഒപ്പം ക്രിസ്റ്റ്യൻ ബാറ്റോച്ചിയോ, കോണർ ഷിൽഡെസ്, ജോർദാൻ മറി, ആയുഷ് അധികാരി, ഫാറുഖ് ചൗധരി തുടങ്ങിയവർ ചെന്നൈൻ നിരയിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് സീസണുകളിലെ മോശം പ്രകടനത്തിൽ നിന്ന് ചെന്നൈനെ കരകയറ്റാൻ സ്കോട്ടീഷ് പരിശീകന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഐഎസ്എല്ലിൽ കഴിഞ്ഞ സീസണുകളിൽ ഏറെ മോശം പ്രകടനമാണ് ഈസ്റ്റ് ബംഗാൾ പുറത്തെടുക്കുന്നത്. 2021-22 സീസണിൽ ഒരു ജയം മാത്രമായി അവസാനത്ത് സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ സീസണിൽ മൂന്ന് സ്ഥാനം മാത്രം മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തേയ്ക്ക് കയറി. ഇത്തവണ പ്രതീക്ഷ പകരുന്ന നിരയാണ് ഈസ്റ്റ് ബംഗാളിന്റേത്. ഡ്യൂറൻഡ് കപ്പിൽ ഫൈനലിലേക്ക് ഈസ്റ്റ് ബംഗാൾ എത്തിയെന്നതും ശ്രദ്ധേയം. ക്ലെയ്റ്റൻ സിൽവ, സോൾ ക്രെസ്പോ, നവോറം മഹേഷ് സിങ് എന്നിവർ സൂക്ഷിക്കേണ്ട താരങ്ങളാണ്.

ജംഷഡ്പൂർ എഫ്സി മികച്ച ടീമാണ്. പക്ഷേ കഴിഞ്ഞ സീസണിൽ പ്ലേ പ്രകടനം മോശമായി. ഇത്തവണ ഇംഗ്ലീഷ് പരിശീലകൻ സ്കോട്ട് കൂപ്പറിനെ മുൻനിർത്തിയാണ് ജംഷഡ്പൂരിന്റെ വരവ്. ഡാനിയേൽ ചീമ, പീറ്റർ സ്‌ലിസ്‌കോവിച്ച്, അലൻ സ്റ്റിവാനോവിച്ച്, എൽസീഞ്ഞോ, ജെർമി മൻസോറോ, റെയ് തച്ചികാവ തുടങ്ങിവർ ജംഷഡ്പൂരിന്റെ വിദേശകരുത്താണ്.
ഐഎസ്എല്ലിൽ അത്ര മികച്ച പ്രകടനം നടത്താൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിട്ടില്ല. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് വടക്കുകിഴക്കൻ താരങ്ങളെന്നത് മറ്റൊരു യാഥാർത്ഥ്യം. സ്പാനിഷ് പരിശീലകൻ പെഡ്രോ ബെനാലിയുടെ കീഴിലാണ് നോർത്ത് ഈസ്റ്റ് കളിക്കാനെത്തുന്നത്. റൊമെയ്ൻ ഫിലിപ്പോട്ടക്സ്, ഇബ്സൻ മെലോ, നെസ്റ്റർ അൽബിയാച്ച്, മിച്ചൽ സബാക്കോ, യാസർ ഹമദ്, മുഹമ്മദ് അലി ബെമാമ്മർ, റെഡീം ത്‌ലാങ് തുടങ്ങിയവർ നോർത്ത ഈസ്റ്റ് നിരയിൽ അണിനിരക്കുന്നു.
ഐ ലീഗിൽ നിന്ന് പ്രമോഷൻ ലഭിച്ചുവന്ന റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയാണ് മറ്റൊരു ടീം. ആദ്യമായി ഐഎസ്എൽ കളിക്കുന്നുവെങ്കിലും പഞ്ചാബിനെ എഴുതിത്തള്ളാനാവില്ല. വിൽമാർ ജോർദൻ ഗിൽ, മാദി തലാൽ, ലിയോൺ അഗസ്റ്റിൻ, അമർജിത് സിങ്ങ് തുടങ്ങിയ ഇന്ത്യൻ യുവതാരങ്ങൾ പഞ്ചാബിന്റെ പ്രതീക്ഷയാണ്. ലൂക്ക മെയ്സൻ, യുവാൻ മേര തുടങ്ങിയ വിദേശ താരങ്ങളും പഞ്ചാബിന്റെ പ്രതീക്ഷകളാണ്.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
