സൗദി: കുട്ടികൾക്കരികിൽ ഇലക്ട്രിക് ഉപകരണം വെക്കരുതെന്ന് മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്. പ്രായം കുറഞ്ഞ കുട്ടികൾക്ക് അരികിൽ നിന്നും ഇതെല്ലാം മാറ്റണം. കുട്ടികളുടെ കെെയെത്തും ദൂരത്ത് നിന്നും ഇത്തരം ഉപകരണങ്ങൾ മാറ്റണം. ഷോക്കടിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലുള്ള സാധനങ്ങൾ മാറ്റണണെന്ന് ആവശ്യപ്പെടുന്നതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ഇലക്ട്രിക് ഉപകരണങ്ങൾ വഴി കുട്ടികൾക്ക് കൂടുതൽ അപകടങ്ങൾ എത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാലാണ് മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടികൾ തൊടാതിരിക്കാൻ വേണ്ടി ഇത്തരത്തിലുള്ള സാധനങ്ങൾ ഉയരത്തിൽ വെക്കണമെന്ന് അധികൃതർ അറിയിച്ചു. ചുമരുകളിലെ ഇലക്ട്രിക് പോർട്ടുകളിൽ ചിലപ്പോൾ കുട്ടികൾ കെെയിടും. ഇത് തടയാൻ വേണ്ടിയുള്ള സംവിധാനങ്ങൾ രക്ഷിതാക്കൾ ഒരുക്കണം.
ചാർജിങ്ങിനുശേഷം മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബുകൾ തുടങ്ങിയവയുടെ ചാർജ് കണക്ഷൻ ഒഴിവാക്കണം. ഇക്കര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. ഇലക്ട്രിക് ഉപകരണങ്ങളിൽ വഴി അപകടം വർധിക്കുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ എത്തിയിരിക്കുന്നത്.