Entertainment

‘കരാട്ടെ ചന്ദ്രൻ ഓൺ ഫ്ലോർ’; ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

Published

on

'കരാട്ടെ ചന്ദ്രൻ ഓൺ ഫ്ലോർ'; ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

‘പ്രേമലു’വിന്റെ ഗംഭീര വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് അടുത്ത പ്രഖ്യാപനവുമായി രംഗത്ത്. ഫഹദ് ഫാസിലിനെ നായകനാക്കി റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഫഹദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.

‘പ്രേമലു നന്ദിലു, ഭാവന സ്റ്റുഡിയോസിൻ്റെ അടുത്ത ചിത്രത്തിൻ്റെ വിവരങ്ങൾ ഈ നല്ല സമയത്ത്‌ പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. കരാട്ടെ ചന്ദ്രൻ.’, ഫഹദ് ഫേസ്ബുക്കിൽ കുറിച്ചു. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിൽ അസ്സോസിയേറ്റ് സംവിധായകന്‍ ആയിട്ടും ജോജിയിൽ കോ ഡയറക്ടർ ആയും പ്രവർത്തിച്ച റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ഹരീഷും വിനോയ് തോമസും ചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ട്രയൽ വേഷത്തിലാണ് നടൻ ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിച്ച ‘പ്രേമലു’ വിജകരമായി പ്രദർശനം തുടരുകയാണ്. ഗിരീഷ് എ ഡി സംവിധാനത്തിൽ മമിത ബൈജുവും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചില തിയേറ്ററുകളിൽ ഷോയുടെ എണ്ണം തിരക്ക് കാരണം വർധിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version