അതേസമയം, ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിച്ച ‘പ്രേമലു’ വിജകരമായി പ്രദർശനം തുടരുകയാണ്. ഗിരീഷ് എ ഡി സംവിധാനത്തിൽ മമിത ബൈജുവും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചില തിയേറ്ററുകളിൽ ഷോയുടെ എണ്ണം തിരക്ക് കാരണം വർധിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.