പെരുന്നാൾ റിലീസായി തിയേറ്ററുകളിൽ എത്തിയ ബേസിൽ ജോസഫ് ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. മെയ് 19ന് സോണി ലിവിലുടെ ചിത്രത്തിന്റെ സ്‌ട്രീമിംഗ് ആരംഭിക്കും. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
പുഴു, ഉണ്ട എന്നീ സിനിമകളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ചിത്രത്തിൽ ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ശ്രീജ രവി, പാർവതി കൃഷ്ണ, ഷിബില ഫറ, സ്നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമ്മിച്ച ചിത്രം നവാഗതനായ മുഹഷിൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അര്‍ജുന്‍ സേതു, എസ് മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മൂ.രി, ഷർഫു, ഇമ്പാച്ചി എന്നിവരാണ്.