Gulf

job opportunities saudi: ​എക്‌സ്‌പോ 2030; സൗദി 2,50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി

Published

on

റിയാദ്: റിയാദിൽ നടക്കാൻ പോകുന്ന എക്‌സ്‌പോ 2030ൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് സൗദി. സൗദി അറേബ്യ 2,50,000 തൊഴിലവസരങ്ങൾ ആണ് എക്‌സ്‌പോ 2030ന്റെ ഭാ​ഗമായി സൃഷ്ട്ടിക്കാൻ പോകുന്നത്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ആണ് ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ച റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ വെച്ച് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “തൊഴിൽ വിപണിയിലെ ദ്രുതഗതിയിലുള്ള പുരോഗതി” എന്ന വിശയത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം പ്രസം​ഗം നടത്തിയത്. മന്ത്രിതല സമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹോട്ടൽ മേഖലയിൽ 1000ത്തിൽ കുറയാത്ത ജോലികൾ ആണ് ലക്ഷ്യം വെക്കുന്നത്. ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട 1,000 ജോലികളും രണ്ടര ലക്ഷം തൊഴിലവസരങ്ങളിൽ സൃഷ്ട്ടിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. 2019-ൽ ദേശീയ ടൂറിസം സ്ട്രാറ്റജിയുടെ പ്ലാനിൽ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ രാജ്യത്തെ ടൂറിസം വികസനം ആയിരുന്നു. സുപ്രധാന ടൂറിസം മേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതാണ് സൗദി നോക്കി കാണുന്നത്. 2030-ഓടെ മൂന്ന് ശതമാനത്തിൽ നിന്ന് 10 ശതമാനമായി രാജ്യത്തിന്റെ ടൂറിസം മേഖലയെ വളർത്തുകയാണ് ലക്ഷ്യം വെക്കുന്നത്. ഒരു ദശലക്ഷം അധിക തൊഴിലവസരങ്ങൾ അപ്പോഴേക്കും സൃഷ്ട്ടിക്കാൻ സാധിക്കും.

ആഗോള തൊഴിൽ വിപണിയിൽ വലിയ കാര്യങ്ങൾക്കാണ് സൗദി ലക്ഷ്യം വെച്ചിരുന്നത്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ വന്നത് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ആയിരുന്നു. എന്നാൽ കൊവിഡ് പ്രതിന്ധി കാരണം ഇതെല്ലാം നടപ്പിലാക്കാതെ വന്നു. 2019 ൽ 330 ദശലക്ഷം തൊഴിലവസരങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ എയർലൈനുകളും ഹോട്ടലുകളുമാണ് കൊവിഡ് വലിയ രീതിയിൽ ബാധിച്ചത്. അതിനാൽ സമയം എടുത്തു പല കാര്യങ്ങളും ശരിയായി വരാൻ. 60 ദശലക്ഷം തൊഴിൽ നഷ്ടം ആണ് ആ സമയത്ത് ലോകത്ത് സംഭവിച്ചത്. യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെയും ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെയും റിപ്പോർട്ടുകൾ പ്രകാമുള്ള കണക്കുകൾ ആണ് ഇതെല്ലാമെന്ന് സൗദി ടൂറിസം മന്ത്രി വ്യക്തമാക്കി.

വിനോദസഞ്ചാര മേഖല വലിയ തരത്തിലുള്ള തൊഴിൽ വികസനം ആണ് ലക്ഷ്യം വെക്കുന്നത്. തൊഴിൽ വിപണിയിൽ 10 ശതമാനം തൊഴിലവസരങ്ങൾ ആണ് അപ്പോൾ നൽകുന്നത്. ഭാവിയിലെ വളർച്ചയ്ക്കുള്ള പ്രധാന മേഖലകളിലൊന്നാണിതെന്നും അൽ ഖത്തീബ് അഭിപ്രായപ്പെട്ടു. ഒരോ രാജ്യങ്ങൾ സഞ്ചരിക്കുമ്പോൾ വലിയ തരത്തിൽ സംസ്കാരങ്ങൾ പഠിക്കാൻ സാധിക്കും. ഏത് മേഖലയിൽ ആണ് വലിയ തരത്തിലുള്ള വളർച്ച ഉണ്ടാകുന്നതെന്ന് എന്ന് മനസ്സിലാക്കാൻ സാധിക്കും ടൂറിസം മേഖലയിൽ മാനുഷിക ഘടകം നിലനിർത്തേണ്ടിത് വലിയ അത്യാവശ്യമാണെനന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version