Gulf

ജി​ദ്ദ സൗ​ത്ത്​ അ​ബ്ഹൂ​ർ ബീ​ച്ച് വാ​ട്ട​ർ​ഫ്ര​ണ്ട് വി​ക​സ​ന​പ​ദ്ധ​തി; 2,05,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ 2.7 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം പ്രവേശനം ഇന്നുമുതൽ

Published

on

ജിദ്ദ: ജിദ്ദ സൗത്ത് അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞു. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ആണ് കഴിഞഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്തത്. 2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 2.7 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ് നിർമ്മാണം പൂർത്തിയായിരിക്കുന്നത്. പുതുതായി വികസിപ്പിച്ച ബീച്ച് പ്രദേശത്തേക്ക് സന്ദർശകർക്ക് സന്ദർശനം അനുവദിക്കും.

വ്യാഴാഴ്ച മുതൽ ആയിരിക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം അനുവദിക്കുക. വിഷൻ 2030ന്റെ ഭാഗമായി വലിയ ലക്ഷ്യങ്ങൾ ആണ് നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് സൗദി. വികസന സംരംഭങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വാട്ടർഫ്രണ്ട് വികസന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്കായി വലിയ തരത്തിലുള്ള പദ്ധതികൾ ആണ് ഒരുക്കുന്നത്. വലിയ പാർക്കിങ്ങ് സ്ഥലങ്ങൾ, കുട്ടികൾക്ക് വേണ്ടി വിവിധ തരത്തിലുള്ള ഗെയിമുകൽനടപ്പാതകൾ, കെട്ടിടങ്ങൾ മണൽ നിറഞ്ഞ ബീച്ചുകൾ എന്നിവയെല്ലാം ഇവിടെ ഉൾപ്പെടുന്ന തരത്തിലാണ് വികസന പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. മലിനജല ശൃംഖലകൾ വലിയ രീതിയിൽ ആണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

പൂർണ്ണ സൗകര്യങ്ങളോടെയാണ് ഇതിനായുള്ള ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഡ്രെയിനേജ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സ്ഥലങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ചെങ്കടൽ തീരത്താണ് നിർമ്മിച്ചിരിക്കുന്നത്. കാൽനടക്കാർക്കും സന്ദർശകർക്കും പുതിയ തരത്തിലുള്ള അനുഭവം നൽകുന്നതിന് വേണ്ടിയാണ് ഒരുക്കങ്ങൾ നൽകിയിരിക്കുന്നത്. ഇവിടെയത്തുന്ന ആർക്കും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന തരത്തിലാണ് ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഹരിത ഇടങ്ങൾ സൃഷ്ടിക്കാൻ വേണ്ടി വലിയ തരത്തിലാണ് ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ജിദ്ദ നഗരസഭയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് അബ്ഹൂർ ബീച്ച് വികസനം നടപ്പിലാക്കിയിരിക്കുന്നത്.

സഞ്ചാരികൾക്ക് വലിയ തരത്തിലുള്ള അനുഭവം ആണ് ഇവിടെയെത്തുമ്പോൾ ലഭിക്കുന്നത്. ഉദ്‌ഘാടന വേദിയിൽ പുതിയ ‘ബഹ്ജ പദ്ധതി’ എന്ന പേരിലുള്ള മറ്റൊരു പദ്ധതിയുടെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടന്നു. എല്ലാ നഗരങ്ങളിലും താമസിക്കുന്നവര‍ക്ക് അനുയോജ്യമായ രീതിയിൽ ഇവിടെ നഗര അന്തരീക്ഷ സൃഷ്ട്ടിക്കാൻ വേണ്ടിയുള്ള ഒരുക്കത്തിലാണ് അധികൃതർ.

രാജ്യത്തെ പൗരൻ മാർക്കും താമസിക്കുന്നവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള മികച്ച ഡിസൈൻ മാനദണ്ഡങ്ങൾക്കനുസൃതമായി തയ്യറാക്കിയെടുക്കുകയാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് ഇവിടെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version