ഷാർജ : ഷാർജ എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വർധനവ് സംഭവിച്ചതായി റിപ്പോർട്ട്. 200കോടി ദിർഹമിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്. ആകെ 3264 ഇടപാടുകളാണ് ആഗസ്റ്റിൽ നടന്നിരിക്കുന്നത്. ഇതിൻ നിന്നുമാണ് ഇത്രയും വരുമാനം ഉണ്ടായിരിക്കുന്നത്. അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ആകെ 51ലക്ഷം സ്ക്വയർ ഫീറ്റ് ഏരിയയാണ് വിവിധ ഇടപാടുകളിലായി വിറ്റുപോയിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ഇടപാടുകളെക്കാളും ഈ മാസത്തെ ഇടാപാടുകൾ കൂടുതലാണ്. ആകെയുള്ള ഇടപാടിൽ നിന്നും കഴിഞ്ഞമാസത്തേക്കാളും 24 ശതമാനത്തിന്റെ വളർച്ചാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസങ്ങളിലായി വലയി കുതിപ്പാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാർജ സർക്കാറിന്റെ പിന്തുണയും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വലിയ പിന്തുണയാണ് ഈ മേഖലയിലെ വളർച്ചക്ക് കാരണം. വലിയ പദ്ധതികൾ ആണ് ഷാർജ ഇതിനു വേണ്ടി തയ്യാറാക്കിയിരുന്നത്.