മസ്കറ്റ്: രാജ്യത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കർശന പരിശോധന നടത്തിയ ശേഷം മാത്രമെ വിതരണം ചെയ്യാൻ പാടുളളുവെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ വ്യക്തമാക്കി. രാജ്യത്തെ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾക്ക് ഇറക്കുമതിചെയ്ത ഭക്ഷ്യ ഉൽപന്നങ്ങൾ അനുരൂപമല്ലാത്ത വിതരണം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഈ റിപ്പോർട്ടിനോട് പ്രതികരിച്ചാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ലബോറട്ടറിയിൽ പരീക്ഷണം നടത്തിയ ശേഷം മാത്രമേ ഇത് പുറത്തുവിടുകയുള്ളു. സുരക്ഷയും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. ഇതിന് ശേഷം ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിൽക്കാർ അനുമതി നൽക്കുകയുള്ളു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.