Gulf

അ​തി​വേ​ഗ ബു​ള്ള​റ്റ് ട്രെ​യി​ൻ; സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ൻ ഫ്ര​ഞ്ച് ക​മ്പ​നി,​ കുവെെറ്റിൽ നടപടികൾ പുരോ​ഗമിക്കുന്നു

Published

on

കുവെെറ്റ്: പുതിയ വികസനത്തിന്റെ പാതയിലാണ് കുവെെറ്റ്. രാജ്യത്ത് വിവിധ തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് ഒരുക്കുന്നത്. രാജ്യത്തിന്റെ വികസന കുതിപ്പിന് വേഗം പകരുമെന്ന പ്രതീക്ഷയുടെ ഭാഗമായാണ് പുതിയ ട്രെയിൽ പദ്ധതി കുവെെറ്റ് കൊണ്ടുവരുന്നത്. അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ് കുവെെറ്റ് ലക്ഷ്യം വെക്കുന്നത്. ഇതിന് വേണ്ടിയുള്ള സാധ്യതാപഠനം നടത്താൻ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ തെരഞ്ഞെടുത്തു എന്നാണ് റിപ്പോർട്ട്.

കുവെെറ്റ് പൊതുമരാമത്ത് മന്ത്രാലയം കരാർ രേഖകൽ പൂർത്തിയാക്കി ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരത്തിന് വേണ്ടി സമർപ്പിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറ് മാസം സമയം ആണ് നൽകിയിരിക്കുന്നത്. അതിന്റെ ഉള്ളിൽ സാധ്യത പഠനം പൂരർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇത് യാഥാർഥ്യമായാൽ ചരക്ക് നിക്കം ഗൾഫ് നാടുകളിൽ വേഗത്തിലാകും.

2023 ജൂണിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള റെയിൽവേ കരാറിന് കുവെെറ്റ് തീരുമാനിച്ചിരുന്നു. കുവെെറ്റ് അമീര്‍ ആണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. സെപ്റ്റംബർ 26ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ആണ് പദ്ധതിയുമായി രണ്ട് രാജ്യങ്ങും മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

കുവൈറ്റിന്റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയില്‍ സൗദിയും ഭാഗമാകും. 32.70 ലക്ഷം ദിനാർ ആയിരിക്കും പദ്ധതി പൂർത്തിയാക്കാൻ ചെലവ് വരുന്നത്. ചെലവ് രണ്ട് രാജ്യങ്ങളും കൂടി ചേർന്നായിരിക്കും വഹിക്കുക. പദ്ധതി പൂർത്തിയായാൽ രാജ്യത്തിൻരെ അടിസ്ഥാന മേഖലയിൽ വലിയ വികസനം ആണ് ഉണ്ടാകാൻ പോകുന്നത്. ചരക്ക്-ഗതാഗത മേഖലകളില്‍ വലിയ കുതിപ്പ് ഉണ്ടാകും കൂടാതെ രാജ്യത്തെ അടിസ്ഥാന വികസന മേഖലയില്‍ വലിയ ഉണർവ് ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version