അബുദാബി: ഹാപ്പിനെസ് ഡേയിൽ ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് ലുലുവിൽ തുടക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുക. അബുദാബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് തുടക്കം കുറിച്ചു.
ലുലു ഹൈപ്പർമാർക്കറ്റിലെ സ്പെഷ്യൽ ഡെസ്ക്കിൽ നേരിട്ടെത്തിയും , ഓൺലൈനായും ഉപഭോക്താക്കൾക്ക് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമാകാം. യുഎഇയിലെ ലുലു സ്റ്റോറുകളിലാണ് ആദ്യഘട്ടമായി ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാം തുടങ്ങിയിരിക്കുന്നത്, ഉടൻ തന്നെ ജിസിസിയിലെ 248 സ്റ്റോറുകളിലേക്കും ഈ പദ്ധതി വിപുലീകരിക്കും.
”ഉപഭോക്താക്കളെ കൂടുതൽ സന്തോഷകരമാക്കുന്ന ലുലുവിന്റെ മറ്റൊരു പദ്ധതിക്കാണ് തുടക്കമായിരുന്നത്. ലോകം സന്തോഷ ദിനം ആചരിക്കുകയും , വിശുദ്ധ റമദാൻ മാസം ആഗതമാകുകയും ചെയ്യുന്ന സമയത്ത് തന്നെ ഏറ്റവും മികച്ച ഈ റിവാർഡ് പ്രോഗ്രാം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്” ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവർക്ക്, ലുലു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ക്യാഷ് കൗണ്ടറുകളിൽ നിന്ന് റിവാർഡുകൾ ലഭിക്കും. ഹാപ്പിനെസ് റിവാർഡിന്റെ ഭാഗമായി ലഭിക്കുന്ന അഞ്ച് പ്രധാന ഗുണങ്ങളാണ് എടുത്തുകാണേണ്ടതെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ ചൂണ്ടികാട്ടി.
ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഇഒ സലീം വി.ഐ, റീട്ടെയ്ൽ ഓപ്പറേഷൻസ് ഡ]യറക്ടർ ഷാബു അബ്ദുൾ മജീദ്, സിഐഒ മുഹമ്മദ് അനീഷ്, സിഎഫ്ഒ ഇ.പി നമ്പൂതിരി, ഡയറക്ടർ ഓഫ് ഓഡിറ്റ് കെ.കെ പ്രസാദ്, റീട്ടെയ്ൽ ഓഡിറ്റ് ഡയറക്ടർ സന്തോഷ് പിള്ള എന്നിവരും ചടങ്ങിൽ ഭാഗമായി.