Business

റെക്കോർഡ് തകർത്ത് സ്വർണവില

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 47,120 രൂപയാണ് ഇന്നത്തെ വില. 5,890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യമാണ് സ്വര്‍ണവില 47,000 കടന്നത്. തുടര്‍ന്ന് വില കുറഞ്ഞെങ്കിലും വീണ്ടും കൂടി. ഈ വർഷം 13 തവണയാണ് സ്വർണവില റെക്കോർഡിൽ എത്തിയത്. പണിക്കൂലികൂടി കണക്കാക്കിയാൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ജിഎസ്ടി ഉൾപ്പെടെ അരലക്ഷത്തിലധികം രൂപ നൽകേണ്ടിവരും. വില വീണ്ടും കൂടാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version