Gulf

ബാങ്കിൽ നിന്നെന്ന് വ്യാജ ഫോൺകോൾ; റാസൽഖൈമയിൽ പണം കവർന്ന ഏഴം​ഗ സംഘം അറസ്റ്റിൽ

Published

on

അബുദബി: റാസൽഖൈമയിൽ പണം കൊള്ളയടിച്ച കേസിൽ ഏഴം​ഗ സംഘം അറസ്റ്റിൽ. ബാങ്കുകളിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച് ഉപഭോക്തക്കളുടെ ഡാറ്റകൾ ശേഖരിച്ച് പണം കൊള്ളയടിച്ച സംഘമാണ് അറസ്റ്റിലായത്. റാസൽഖൈമ പൊലീസ് ഓപ്പറേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ താരിഖ് മുഹമ്മദ് ബൻ സെയ്ഫ് ആണ് സംഘത്തെ പിടികൂടിയ വിവരം അറിയിച്ചത്.

പിടിയിലായ പ്രതികൾ ഏഷ്യൻ വംശജരാണ്. രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ശ‍‍ൃംഖലകളിലെ കണ്ണികളാണ് അറസ്റ്റിലായ പ്രതികളെന്നാണ് വിവരം. ഷാർജ പൊലീസിന്റെ സഹകരണത്തോടെയാണ് തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടിയത്. പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ പിടികൂടാൻ സഹായിച്ചത്.

ബാങ്കിലെ പ്രവർത്തകരെന്ന് പറഞ്ഞാണ് ഉപഭോക്താക്കളുമായി പ്രതികൾ ബന്ധപ്പെടുന്നത്. അക്കൗണ്ട്, ഡെബിറ്റ് കാര്‍ഡ്, ജോലി വിവരങ്ങൾ എന്നിവ കൈമാറുന്നതിനിടയില്‍ ഉപഭോക്താക്കള്‍ കവര്‍ച്ചക്ക് വിധേയമാക്കപ്പെടുകയാണെന്ന്​ അധികൃതര്‍ വ്യക്തമാക്കി. സംശയാസ്പദമായ കോളുകൾ വന്നാൽ ഉടനെ റിപ്പോർട്ട് ചെയ്യണം. ക്രെഡിറ്റ് കാർഡ് പിൻ വിവരങ്ങളും മറ്റൊരാൾ ആവശ്യപ്പെട്ടാൽ പങ്കിടരുതെന്നും താരിഖ് മുഹമ്മദ് ബൻ സെയ്ഫ് അറിയിച്ചു. ഡിജിറ്റൽ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version